വിശ്വാസപരിശീലന വാർഷികാഘോഷം

വിശ്വാസപരിശീലന വാർഷികാഘോഷം

അങ്കമാലി: ചുള്ളി സെന്റ് ജോർജ് പള്ളിയിൽ വിശ്വാസപരിശീലന വാർഷികാഘോഷം കോട്ടയം വടവാതൂർ മേജർ സെമിനാരി പ്രൊഫ.റവ.ഡോ.മാർട്ടിൻ ശങ്കുരിയ്ക്കൽ ഉത്ഘാടനംചെയ്തു. ഇടവക വികാരി റവ. ഫാ.ഷനു മൂഞ്ഞേലി അദ്ധ്യക്ഷനായിരുന്നു .'മഞ്ഞപ്ര ഫൊറോന വിശ്വാസപരിശീലന ഡയറക്ടർ റവ. ഫാ. ജിനു ചെത്തിമറ്റം ആശംസ അറിയിച്ചു.. ഹെഡ്മാസ്റ്റർ നോബിൾ കിളിയേൽക്കൂടി സ്വാഗതം ചെയ്തു. ആന്റു മാടൻ, ഷൈബി വർഗീസ്, മദർ സുപ്പീരിയർ സി. സാവിയോ, സ്റ്റീഫൻ മുളവരിയ്ക്കൽ, രാജു ചിറമേൽ, കുട്ടികളുടെ പ്രതിനിധി ദയ ജോൺസൻ എന്നിവർ ആശംസകൾ അറിയിച്ചു.ശേഷം അതിരൂപത തലത്തിൽ നടന്ന വിശ്വാസപരിശീലന പരീക്ഷയിൽ A+, A ഗ്രേഡ് നേടിയവരെ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org