
ആഗോള അൽമായ ജീവകാരുണ്യ പ്രസ്ഥാനമായ സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി എറണാകുളം അതിരൂപത കൗൺസിലിൻ്റെ 71 മത് വാർഷിക സമ്മേളനം കളമശ്ശേരി രാജഗിരി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച്ബിഷപ്പിൻ്റെ വികാരി ആർച്ചുബിഷപ് ജോസഫ് പാംപ്ലാനി ഉൽഘാടനം നിർവ്വഹിച്ചു. പ്രസിഡൻ്റ് ബെൻ്റ്ലി താടിക്കാരൻ അധ്യക്ഷനായി.
തിരുവനന്തപുരം ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. വികാരി ജനറാൾ ഫാ. ആൻ്റോ ചേരാം തുരുത്തി അനുഗ്രഹ പ്രഭാഷണവും, CMI പ്രൊവിൻഷ്യാൾ റവ. ഫാ.ബെന്നി നൽക്കര, സെൻട്രൽ കൗൺസിൽ ഭാരവാഹികളായ ജോർജ്ജ് ജോസഫ്, കെ.വി.പോൾ, ജോസഫ് കുഞ്ഞുകുര്യൻ, ദീപ മനു, അലൻ പോൾ ജോൺസൺ പറമ്പൻ, ബെന്നി ചെറിയാൻ, പീറ്റർ സെബാസ്റ്റിൻ എന്നീവർ സംസാരിച്ചു. "നിനക്കായി" എന്ന വിവാഹ പദ്ധതി ഉദ്ഘാടനം ദേശീയ കൗൺസിൽ അംഗം. ലിറ്റോ പാലത്തിങ്കൽ നിർവ്വഹിച്ചു. വി.കുർബാന, കലാപരിപാടികൾ സ്നേഹവിരുന്ന് എന്നീ പരിപാടികളും നടന്നു.