ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്റെ ഓര്‍മ്മ ആചരിച്ചു

ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി
അച്ചന്റെ ഓര്‍മ്മ ആചരിച്ചു

കൊച്ചി: അഗതികളുടെ സഭ എന്ന സന്യസ്ഥ സഭാ (SD സിസ്റ്റേഴ്സ്) സ്ഥാപകൻ ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചന്റെ 94 മാത് ചരമദിനം കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാൻ പള്ളിയിൽ നേർച്ച സദ്യയോടെ ആചരിച്ചു. മാർ ആന്റണി കരിയിൽ മെത്രാപോലിത്ത നേർച്ച സദ്യ ആശീർവദിക്കുകയും വർഗീസ് പയ്യപ്പിള്ളി അച്ചന്റെ കല്ലറയിൽ ധൂപപ്രാർത്ഥന നടത്തുകയും ചെയ്തു.

ആഘോഷമായ ദിവ്യബലിക്ക് മുൻ ഇടവക വികാരി ഫാ. ആന്റണി പുതിയാപറമ്പിൽ മുഖ്യ കാർമീകത്വം വഹിച്ചു. ഫാ.വിൽസൻ ചാതേലി സി എം ഐ ഫാ. മാത്യു കോനാട്ടുകുഴി, ഫാ വിനു കാട്ടുപറമ്പിൽ സി എം എഫ് എന്നിവർ സഹകാർമികർ ആയിരുന്നു. മോൺ.ആന്റണി നരികുളം വചന സന്ദേശം നൽകി. വികാരി ഫാ.പോൾ ചിറ്റിനപ്പിള്ളി, ഫാ.കുരിയാക്കോസ് മുണ്ടാടൻ, ഫാ.ബെന്നി മാരാംപറമ്പിൽ, ഫാ.തോമസ് നങ്ങേലിമാലിൽ, ഫാ.പൗലോസ് കിടങ്ങേൻ സി എം ഐ ഫാ. ആൽബിൻ പാറേക്കാട്ടിൽ, എന്നിവർ പങ്കെടുത്തു. അനുസ്മരണ യോഗത്തിൽ കൈക്കാരൻ ശ്രീ ബോബി ജോൺ മലയിൽ സ്വാഗതം പറഞ്ഞു, കൈക്കാരൻ ശ്രീസണ്ണി ജോസഫ് കറുകപ്പിള്ളിയും, വൈസ് ചെയർമാൻ ശ്രീ.കെ.ജി.സെബാസ്റ്റ്യൻ കവാലപറമ്പിലും മാർ ആന്റണി കരിയിലിനെ മാലയിട്ട് സ്വീകരിച്ചു. വികാരി ഫാ.പോൾ ചിറ്റിനപ്പിളി അധ്യഷ്യനായിരുനു മാർ കരിയിൽ പിതാവ് അനുസമരണ സന്ദേശ നൽകുകയും കബിറ ടത്തിൽ പ്രാർത്ഥനടത്തുകയും ചെയ്തു.. എസ് ഡി സിസ്റ്റേഴ്സ് സൂപ്പരിയർ ജനറാൾ സിസ്റ്റർ ലിസ്സ് ഗ്രേസ്, എറണാകുളം പ്രൊവിഷ്യൽ സിസ്റ്റർ റെയ്സി തളിയൻ എന്നിവർ പ്രസംഗിച്ചു. ചെമ്പ് ഇടവക അംഗം സാബു കൂവനാൽ ആണ് നേർച്ച സദ്യ സ്പോൺസർ ചെയ്തത്. ജനറൽ കൺവീൻ സുബിൻ ജോർജ് തോമസ്, കൺവീനർ ടി വി ജോസ്, ജോണി തോമസ്, എ.വി. വർഗീസ്, തോമസ് കാനാട്ട്, ലൂയിസ് ഈരത്തറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മൂവായിരം പേർ പങ്കെടുത്ത നേർച്ചസദ്യ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org