തൊഴില്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

തൊഴില്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

ഫോട്ടോ അടിക്കുറിപ്പ്‌: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ ആരംഭിച്ച തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ദിവ്യ കെ.ബി, തോമസ് ചാഴികാടന്‍ എം. പി, ഫ്രാന്‍സിസ് പി.ജെ, ഫാ.സുനില്‍ പെരുമാനൂര്‍ എന്നിവര്‍ സമീപം.

കോട്ടയം:  ശാസ്ത്രീയ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചു.  തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ഗ്രാമീണ മേഖലയിലെ ആളുകള്‍ക്ക് വിവിധങ്ങളായ തൊഴില്‍ പരിശീലനം നല്‍കി ജീവിതമാര്‍ഗ്ഗത്തിന് അവസരമൊരുക്കുന്ന മികവിന്റെ കേന്ദ്രമായി ചൈതന്യയില്‍ ആരംഭിച്ച തൊഴില്‍ പരിശീലനകേന്ദ്രം മാറട്ടെയെന്ന്  അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തോമസ് ചാഴികാടന്‍ എം.പി, നബാര്‍ഡ് കോട്ടയം ജില്ല ഡെവലപ്പ്‌മെന്റ് മാനേജര്‍ ദിവ്യ കെ.ബി, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്  കോട്ടയം ഡെപ്യൂട്ടി ജനറല്‍ മാനേജരും റീജിയണല്‍ മേധാവിയുമായ ഫ്രാന്‍സീസ് പി.ജെ, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി.ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. നൂതന സംവിധാനങ്ങളോടുകൂടിയ ലാബ് ഉള്‍പ്പെടെയുള്ള തൊഴില്‍ പരിശീലനകേന്ദ്രമാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നതെന്ന്‌  കെ.എസ്.എസ്.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org