ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യവികസനം സാധ്യമാകും- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യവികസനം സാധ്യമാകും- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

തൊഴില്‍ നൈപുണ്യ വികസന പരിശീലന പരിപാടി ഉദ്ഘാടനം നടത്തപ്പെട്ടു

ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറിലെ ഇംപാക്ട് സെന്ററില്‍ നടത്തപ്പെടുന്ന ഡി.റ്റി.പി കോഴ്‌സ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫെബാ ബേബി, ഫാ. സുനില്‍ പെരുമാനൂര്‍, ബോബി മാത്യു, ഫാ. ജെയിംസ് വടക്കേകണ്ടംങ്കരിയില്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ബെറ്റി തോമസ് എന്നിവര്‍ സമീപം.

ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യവികസനം സാധ്യമാകുമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടത്തി വരുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന (ഉഉഡഏഗഥ) പദ്ധതിയുടെ ഭാഗമായുള്ള അസോസിയേറ്റ് ഡെസ്‌ക് ടോപ് പബ്‌ളിഷിംഗ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം പാലാ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറിലെ ഇംപാക്ട് സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ പരിശീലനത്തോടൊപ്പം ജോലി സാധ്യതയും ഉറപ്പു വരുത്തുന്ന ഇത്തരം പരിശീലന പരിപാടികള്‍ ഗ്രാമീണ മേഖലയിലെ യുവതി യുവാക്കള്‍ക്ക് ഏറെ ഗുണപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍മാരായ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫാ. ജെയിംസ് വടക്കേകണ്ടംങ്കരിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഡി.റ്റി.പി കോഴ്‌സില്‍ മൂന്ന് മാസത്തെ പരിശീലനമാണ് ലഭ്യമാക്കുന്നത്. കൂടാതെ സോഫ്റ്റ് സ്‌കില്‍, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലും പരിശീലനം നല്‍കും. 29 പേരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.

Related Stories

No stories found.