വിൻസെന്റ് ഡി പോൾ തിരുനാൾ ആചരണം

ചേർത്തല : മുട്ടം സെന്റ് മേരീസ് ഫോറോന പള്ളിയിലെ വിൻസെന്റ് ഡി പോൾ പുരുഷ, വനിതാ, യൂത്ത് സംയുക്ത കോൺഫറൻസുകളുടെ നേതൃത്വത്തിൽ എല്ലാ പരസ്നേഹ പ്രവർത്തനങ്ങളുടേയും മധ്യസ്ഥനായ വിശുദ്ധ വിൻസെന്റ് ഡി പോളിന്റേയും സൊസൈറ്റി സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫ്രഡറിക് ഒസ്സാനാമിന്റെയും തിരുനാൾ ആഘോഷിച്ചു. ഫാ. അജു മുതുകാട്ടിലിന്റെ കാർമികത്വത്തിലുള്ള ദിവ്യബലിക്കുശേഷം നടന്ന യോഗം ചേർത്തല ഫൊറോന വികാരി ഫാ. ഡോ. ആന്റോ ചേരാംതുരുത്തി ഉത്ഘാടനം ചെയ്തു. കോൺഫറൻസ് പ്രസിഡന്റുമാരായ ബേബി ജോൺ, ആലീസ് എൻ. എം., മെജോ ഏലിയാസ് ജോസ്, ഏരിയ കോൺഫറൻസ് പ്രസിഡന്റ്‌ ടോമി എബ്രാഹം, സാജു തോമസ് എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org