വിളംമ്പര ജാഥയ്ക്ക് തുടക്കമായി

വിളംമ്പര ജാഥയ്ക്ക് തുടക്കമായി
Published on

തൃശ്ശൂർ: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ഒക്ടോബർ 17ന് തൃശൂർ അതിരൂപതയിൽ എരുമപ്പെട്ടിയിലും തൃശൂർ കോർപറേഷന്റെ മുന്നിലും  സ്വീകരണം നൽകുന്നു. 

ഇതിന് മുന്നോടിയായി ഒക്ടോബർ 15-16 തിയതികളിൽ തൃശൂർ അതിരൂപതയുടെ വിവിധ ഭാഗങ്ങളിലൂടെ വിളമ്പര ജാഥ നടത്തുന്നു.

ഒക്ടോബർ 15ന് രാവിലെ 8.15ന് ലൂർദ് കത്തീഡ്രലിൽ നിന്നും ആരംഭിച്ച വിളംമ്പര ജാഥ  അതിരൂപത വികാരി ജനറാൾ മോൺ ജോസ് കോനിക്കര ഫ്ലാഗ് ഓഫ്   ചെയ്തു. തുടർന്ന് മണ്ണുത്തി,  പട്ടിക്കാട്, പുത്തൂർ,  കല്ലൂർ,  മണ്ണംപേട്ട, പുതുക്കാട്, തലോർ,  ഒല്ലൂർ,  പെരിഞ്ചേരി, പാലക്കൽ,  അമ്മാടം,  കോടന്നൂർ, പഴുവിൽ, പുത്തൻപീടിക,  അന്തിക്കാട്, കാഞ്ഞാണി, എറവ്, അരിമ്പുർ, ഒളരി, പടിഞ്ഞാറെകോട്ട വഴി വൈകിട്ട് 6 മണിക്ക് വിളമ്പര ജാഥ തൃശ്ശൂരിൽ തിരിച്ചെത്തുന്നു. 

16 ന് രാവിലെ 8.15 ന് പുത്തൻപള്ളിയിൽ നിന്ന് ആരംഭിച്ച് വിയ്യൂർ, കൊട്ടേക്കാട്, മുണ്ടുർ. ചൂണ്ടൽ, മറ്റം,  പറപ്പൂർ,  പാവറട്ടി, പാലയൂർ, കുന്നംകുളം, മരത്തംകോട്, വെള്ളറക്കാട്, എരുമപ്പെട്ടി,  വടക്കഞ്ചേരി, ഓട്ടുപാറ, മങ്ങാട്,  അത്താണി,  തിരൂർ, ചേറൂർ വഴി തൃശ്ശൂരിൽ എത്തിച്ചേരുന്നു. 

ഒക്ടോബർ 17 ന് 3 മണിക്ക് എരുമപ്പെട്ടിയിലും 5 മണിക്ക് തൃശ്ശൂരിലും അവകാശ യാത്രക്ക് സ്വീകരണം  നൽകും

ലൂർദ് കത്തീഡ്രൽ വികാരി റവ.ഫാ ജോസ് വള്ളൂരാൻ, അതിരൂപത പ്രസിഡന്റ് ഡോ ജോബി തോമസ് കാക്കശ്ശേരി, ജന. സെക്രട്ടറി കെ സി ഡേവിസ്, ട്രഷറർ റോണി അഗസ്റ്റിൻ, വൈ. പ്രസിഡന്റ് ലീല വർഗ്ഗീസ്, ജോ. സെക്രട്ടറി ആന്റോ തൊറയൻ, കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ ഷാജൻ വി ഡി, ഫ്രാൻസി ആന്റണി, നോബി മണ്ണുത്തി, അൽഫോൻസ, ബാബു ഒളരിക്കര, ആന്റോ പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org