
അങ്കമാലി: ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കേരള നേത്രബാങ്ക് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ നേത്രദാന രംഗത്ത് സേവനമനുഷ്‌ഠിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സംഗമം 'വിളക്കുമരച്ചുവട്ടിൽ - 2025' ഡയറക്ടർ ജേക്കബ് ജി പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്‌തു.
അസിസ്‌റ്റൻ്റ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, നേത്രബാങ്ക് മെഡിക്കൽ ഡയറക്ടർ ഡോ. ഹില്‌ഡ നിക്‌സൺ, വൈസ് പ്രസിഡൻ്റ് പോൾ ടി ജെ, ഡോ. തോമസ് ചെറിയാൻ, വി കെ ആന്റണി മാസ്‌റ്റർ എന്നിവർ പ്രസംഗിച്ചു.
കാൽ നൂറ്റാണ്ടിലധികമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ ചടങ്ങിൽ ആദരിച്ചു. നേത്രദാന രംഗത്ത് പ്രവർത്തിക്കുന്നവർ അനുഭവങ്ങൾ പങ്കുവച്ചു. സംശയങ്ങൾക്ക് കോർണിയ വിദഗ്ദ്‌ധർ മറുപടി നൽകി. കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ കാഴ്ച്ച ലഭിച്ചവർ അപൂർവ അനുഭവങ്ങൾ പങ്കുവച്ചു. ഇരുന്നൂറോളം പേർ പങ്കെടുത്തു.