വി. കരുണാകരന്‍ നമ്പ്യാര്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

വി. കരുണാകരന്‍ നമ്പ്യാര്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി
Published on

തൃശൂര്‍: സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളും സോഷ്യലിസ്റ്റ് ആശയങ്ങളുടെ നന്മകളും പത്രപ്രവര്‍ത്തനത്തിലൂടെയും പ്രഭാഷണവൈഭവത്തിലൂടെയും ജനഹൃദയങ്ങളിലേക്ക് പകര്‍ന്നേകിയ അതുല്യനായ പത്രാധിപരും സഞ്ചരിക്കുന്ന സര്‍വ വിജ്ഞാനകോശവുമായിരുന്നു വി. കരുണാകരന്‍ നമ്പ്യാരെന്ന് ഡോ. പി. വി കൃഷ്ണന്‍നായര്‍. സഹൃദയവേദി സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തില്‍ നടത്തിയ വി. കരുണാകരന്‍ നമ്പ്യാര്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ തുടക്കം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൃഷ്ണന്‍ നായര്‍.

റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണന്‍, അച്ചുത് പട്‌വര്‍ധന്‍ പോലുള്ള ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് അതികായന്മാരുടെ പ്രഭാഷണങ്ങള്‍ മലയാളികള്‍ക്ക് മധുരമായി പരിഭാഷപ്പെടുത്തി നല്‍കിയ നമ്പ്യാര്‍ കേരളത്തിലെ സോഷ്യലിസ്റ്റ് നേതാക്കളായ ബി. സി. വര്‍ഗീസ്, ആര്‍. എം. മനക്കലാത്ത് എന്നിവരുടെയും പത്രാധിപര്‍ കെ. കൃഷ്ണന്റേയുമൊക്കെ സഹപ്രവര്‍ത്തകനായി സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചരണത്തില്‍ നിര്‍ണ്ണായകകണ്ണിയായി. സാംസ്‌കാരിക സ്ഥാപനങ്ങളായ കേരള സാഹിത്യഅക്കാദമി, കലാമണ്ഡലം, സമസ്ത കേരള സാഹിത്യ പരിഷത്ത് എന്നിവയുടെ ഭരണസമിതി അംഗമെന്ന നിലയില്‍ അവയ്ക്ക് പുതിയ ദിശാബോധങ്ങള്‍ നല്‍കാനും മാറ്റങ്ങള്‍ കൊണ്ടുവരാനും നമ്പ്യാര്‍ ചാലകശക്തിയായെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org