വി കെ കൃഷ്ണന്‍ സൗമ്യതയുടെ മുഖം : ടി ജെ വിനോദ് എം എല്‍ എ

വി കെ കൃഷ്ണന്‍ സൗമ്യതയുടെ മുഖം : ടി ജെ വിനോദ് എം എല്‍ എ
Published on

കൊച്ചി : കലാ സാംസ്‌കാരിക ഇടങ്ങളിലെ സൗമ്യതയുടെ മുഖമായിരുന്നു കൃഷ്‌ണേട്ടനെന്ന് (വി കെ കൃഷ്ണന്‍) ടി ജെ വിനോദ് എം എല്‍ എ അഭിപ്രായപ്പെട്ടു. എല്ലാവരോടും ഹൃദ്യമായ ബന്ധം നിലനിര്‍ത്തുകയും എല്ലാ പ്രവര്‍ത്തനങ്ങളോടും സഹകരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വി കെ കൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു.

ചാവറ കള്‍ച്ചറല്‍ സെന്റര്‍, മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍, എസ് എന്‍ വി സദനം, കൊച്ചിന്‍ ഫ്‌ളവര്‍ ഷോ സംഘാടക സമിതി തുടങ്ങി നിരവധി പ്രസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു വി കെ കൃഷ്ണന്‍. ചാവറ കള്‍ച്ചറല്‍ സെന്ററും കാരിക്കാമുറി റെസിഡന്‍സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച വി കെ കൃഷ്ണന്‍ അനുശോചനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കാരിക്കാമുറി റസിഡന്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റ് പി എ സദാശിവന്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി എസ് ഗോപിനാഥ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, മുന്‍ മേയര്‍ സൗമിനി ജെയിന്‍, കൗണ്‍സിലര്‍ പദ്മജ എസ് മേനോന്‍, കെ വി പി കൃഷ്ണകുമാര്‍, മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ഐ സി സി ജയചന്ദ്രന്‍,

സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ് ഡോ. ടി എസ് ജോയി, എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി ബി ബിനു, ജിജോ പാലത്തിങ്കല്‍, കെ ജി ബാലന്‍, എം എസ് ഗീത, നിസ നിഷാദ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org