വിവാഹോത്സവ് 2022

ജൂബിലേറിയന്‍ ദമ്പതി സംഗമം
വിവാഹോത്സവ് 2022

തിരുവിവാഹം ആകുന്ന പവിത്ര ബന്ധത്തിലൂടെ ഇരുപത്തിയഞ്ച് അന്‍പത് വര്‍ഷം സ്വര്‍ഗ്ഗരാജ്യവിസ്തൃതിക്കായ് നിര്‍മ്മല പ്രണയത്തിലൂടെ തീര്‍ത്ഥയാത്ര നടത്തിയവരെ അഭിനന്ദിക്കുവാനും ഈ പുണ്യയാത്രയില്‍ ദൈവം തന്ന നന്മകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാനും. ജൂബിലിയുടെ മധുരം പങ്കുവയ്ക്കുവാനും, എറണാകുളം അങ്കമാലി അതിരൂപത കുടുംബപ്രഷിത കേന്ദ്രം ഒരുക്കിയിരിക്കുന്ന വിവാഹോത്സവ് 2022 കാഞ്ഞൂര്‍ ഫൊറോന ജൂബിലേറിയന്‍ ദമ്പതി സംഗമം കാലടി സെന്റ് ജോര്‍ജ് പള്ളിയില്‍ നടന്നു. കാഞ്ഞൂര്‍ ഫൊറോന വികാരി റവ. ഡോ. ജോസഫ് കണിയാംപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ച് മെമെന്റോകള്‍ വിതരണം ചെയ്തു. അതിരൂപത കുടുംബപ്രഷിതകേന്ദ്രം ഡയറക്ടര്‍ റവ.ഡോ ജോസഫ് മണവാളന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സാന്‍ജോ കണ്ണമ്പള്ളി, ജിന്‍സ് റീന, വിന്‍സെന്റ് ജെസ്സി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.കാലടി പള്ളി വികാരി ഫാ. ജോണ്‍ പുതുവ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഫൊറോന കോഡിനേറ്റര്‍ ശ്രീ റൈഫണ്‍ ജോസഫ് & ടെസ്സി, ഫൊറോന അനിമേറ്റര്‍ സിസ്റ്റര്‍ അമല്‍ ഗ്രേയ്‌സ് CMC, ബിജു പാറക്കല്‍ & ബീന ബിജു,ഷാജു & ഷൈജി അലുക്കല്‍, സജീവ് & മഞ്ജു, ഡിജോ & റിക്‌സി കാഞ്ഞൂര്‍, കാലടി ഇടവകകളിലെ ഗ്രേയ്‌സ് റിപ്പിള്‍സ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org