വിവാഹക്കാഴ്ചയായി മാസ്‌കുകളും സാനിറ്റൈസറുകളും

വിവാഹക്കാഴ്ചയായി മാസ്‌കുകളും സാനിറ്റൈസറുകളും
Published on

കാലടി: വിവാഹച്ചടങ്ങില്‍ മാസ്‌കുകളും സാനിറ്റൈസറുകളും സമര്‍പ്പിച്ചു നവദമ്പതികള്‍. കാലടി സെന്റ് ജോര്‍ജ് പള്ളിയില്‍ നടന്ന വിവാഹത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിലെ കാഴ്ചസമര്‍പ്പണത്തിലാണു വരനും വധുവും ചേര്‍ന്നു വ്യക്തിശുചിത്വത്തിനുള്ള സാധനങ്ങള്‍ സമര്‍പ്പിച്ചത്.

കാലടി തളിയന്‍ പവിയാനോസിന്റെയും എല്‍സിയുടെയും മകന്‍ ജോമിയും നീറിക്കോട് പാലയ്ക്കാപ്പറമ്പില്‍ സോജന്റെയും ഷൈജിയുടെയും മകള്‍ നാഷ്മയും തമ്മിലുള്ള വിവാഹത്തില്‍ മാസ്‌കുകളും സാനിറ്റൈസറുകളും കാഴ്ചവസ്തുക്കളായി നല്കുകയായിരുന്നു. വികാരി ഫാ. ജോണ്‍ പുതുവ വധൂവരന്മാരുടെ താത്പര്യത്തിനു പിന്തുണ നല്‍കി. സോപ്പുകള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവയും കാഴ്ചവസ്തുക്കള്‍ക്കൊപ്പമുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org