കുട്ടികളോടുള്ള അതിക്രമം

ഉപവാസ ബോധവത്ക്കരണം നടത്തി
കുട്ടികളോടുള്ള അതിക്രമങ്ങൾക്കെതിരെ "അങ്കിളും കുട്ട്യോളും " എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ജി.കെ.എൻ പിള്ള നടത്തുന്ന ഉപവാസ സമരത്തിൽ ജനസേവ ശിശുഭവൻ പ്രസിഡൻ്റ്  അഡ്വ. ചാർളി പോൾ സംസാരിക്കുന്നു. സംവിധായകൻ ജി.കെ എൻ പിള്ള , കുരുവിള മാത്യൂസ് , പി.ആർ.ഒ സുമേരൻ എന്നിവർ സമീപം .

കൊച്ചി: കുട്ടികളോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണം ലക്ഷ്യമിടുന്ന "അങ്കിളും കുട്ടോളും" സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും നടനുമായ ജി കെ. എൻ പിള്ള എറണാകുളം വഞ്ചി സ്‌ക്വയറിൽ ഉപവാസ ബോധവത്ക്കരണം നടത്തി.

ജനസേവ ശിശുഭവൻ പ്രസിഡൻ്റ് അഡ്വ ചാർളി പോൾ, നാഷണലിസ്റ്റ് കേരളാകോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, പി.ആർ.ഒ സുമേരൻ, ഭാരതീയ വിദ്യാനികേതൻ പ്രിൻസിപ്പാൾ ഡിൻ്റോ , പി എം ഹസൈനാർ, ടി. എസ്. ജോഷി, സൂരജ് ടി എബ്രഹാം, കെ.കെ. ഉദയകുമാർ, ടി.എ ബിനോയ്, ഇ.ജെ ജിൻസ് എന്നിവർ പ്രസംഗിച്ചു.

ബാല നടനുള്ള ദേശീയ അവാർഡ് ജേതാവായ ആദിഷ് പ്രവീൺ നാരങ്ങാ നീര് നല്കി ഉപവാസ സമരം സമാപിച്ചു.

നമ്മുടെ കുട്ടികൾ ഒട്ടും സുരക്ഷിതരല്ല. അവർ മൂല്യത്തിൽ വളരേണ്ട വരാണ്. ലഹരിയുടെയും മറ്റ് വഴികളികളിലേക്കും പോകാതിരിക്കാൻ അവർക്ക് ലക്ഷ്യബോധം പകരാനുള്ള സിനിമയാണ് "അങ്കിളും കുട്ട്യോളും."

ഫെബ്രുവരിയിൽ തിയേറ്ററിൽ എത്തുന്ന ചിത്രത്തിൻ്റെ കൂട്ട ബുക്കിംഗിന് കുട്ടികൾക്കും സംഘടനകൾക്കും ഇളവുകൾ അനുവദിക്കുമെന്ന് സിനിമയിലെ പ്രധാന നടൻ കൂടിയായ ജി.കെ. എൻ പിള്ള അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org