വിന്‍സെന്റ് ഡി പോള്‍ ഒല്ലൂര്‍ ഏരിയ കൗണ്‍സില്‍ ഡയമണ്ട് ജൂബിലി ആഘോഷിച്ചു

വിന്‍സെന്റ് ഡി പോള്‍ ഒല്ലൂര്‍ ഏരിയ കൗണ്‍സില്‍ ഡയമണ്ട് ജൂബിലി ആഘോഷിച്ചു

ഒല്ലൂര്‍: തൃശൂര്‍ രൂപതയിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘത്തിന്റെ പ്രഥമ ഫൊറോന കൗണ്‍സിലായ ഒല്ലൂരിന്റെ ഡയമണ്ട് ജൂബിലി സമ്മേളനം ഫൊറോന വികാരി ഫാ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു.

''പരസ്‌നേഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെ ജീവിക്കുന്ന മാതൃകയായി കടന്നുപോയ വി. മദര്‍ തെരേസയുടെ ജീവിതം വിന്‍സെന്‍ഷ്യന്‍ പ്രവര്‍ത്തകര്‍ അനുകരിക്കണമെന്നും അവരുടെ ക്രിസ്തുസ്‌നേഹവും പാവങ്ങളോടുള്ള അനുകമ്പയും ചൈതന്യവും എല്ലാവരും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണമെന്നും ആഹ്വാനം ചെയ്തു.''

അതിരൂപത ഡയറക്ടര്‍ ഫാ. ജിക്‌സണ്‍ താഴത്ത്, പ്രസിഡണ്ട് ജോസ് മഞ്ഞളി എന്നിവര്‍ സംഘം പ്രവര്‍ത്തനത്തില്‍ 50, 40, 25 വര്‍ഷം പൂര്‍ത്തിയാക്കിയവരേയും സ്ഥാനമൊഴിയുന്ന ഭാരവാഹികളേയും ഉപഹാരങ്ങള്‍ നല്കി അനുമോദിച്ചു. പ്രസിഡന്റ് പി.ആര്‍. സണ്ണി അധ്യക്ഷത വഹിച്ചു. സനോജ് കാട്ടൂക്കാരന്‍, ജോയ് പോള്‍, സണ്ണി ഒല്ലൂക്കാരന്‍, സിസ്റ്റര്‍ ഫെമിറോസ്, എഡിസണ്‍ പാല്യേക്കര, എ.ജെ. ജോയ്, എം.ഒ. ഫ്രാന്‍സീസ്, ബേബി മൂക്കന്‍, മാഗി ജോണി, സി.ഒ. ജോണ്‍സണ്‍, വര്‍ഗ്ഗീസ് പാല്യേക്കര, ജോസ് കുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷാജു വള്ളകുളം വാര്‍ഷികറിപ്പോര്‍ട്ടും പി.എഫ്. ജെയ്‌സണ്‍, ടി.എ. ഷാജു എന്നിവര്‍ കണക്കും അവതരിപ്പിച്ചു. ഒല്ലൂര്‍ യൂണിറ്റിന്റെ വക സ്‌കോളര്‍ഷിപ്പ് വിതരണവും ഉണ്ടായിരുന്നു. മുന്‍ഭാരവാഹികളായ ഇ.പി. ജോര്‍ജ്, കെ.പി. ദേവസി, ഫാ. ജോണ്‍ ചെമ്മണ്ണൂര്‍, ഫാ. ജോസഫ് പുളിക്കന്‍, മോണ്‍. ജോസഫ് കാക്കശ്ശേരി എന്നിവരുടെയും അംഗങ്ങളായ എം.ആര്‍. വര്‍ഗീസ്, യു.ടി. റാഫി എന്നിവരുടെ നിര്യാണത്തിലും അനുശോചനം രേഖപ്പെടുത്തി. പരിപാടികള്‍ക്ക് മോളി റപ്പായി, പി.ടി. ലോനപ്പന്‍, എം.ടി. ജോസഫ്, ജെയ്ക്കബ് തട്ടില്‍, ജോസ് പാല്യേക്കര, കെ.ജെ. നിക്‌സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org