വിദ്യാര്‍ത്ഥികള്‍ വിമുക്തിയുടെ പ്രയോക്താക്കള്‍

വിദ്യാര്‍ത്ഥികള്‍ വിമുക്തിയുടെ പ്രയോക്താക്കള്‍
Published on

മാനന്തവാടി: വിദ്യാര്‍ ത്ഥികള്‍ വിമുക്തിയുടെ പ്രയോക്താക്കളാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി. മുരളീധരന്‍ നായര്‍ അഭിപ്രായപ്പെട്ടു. നല്ല ചിന്തകള്‍ സൃഷ്ടിച്ച് ലഹരിയെ അതിജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ലഹരി വിമുക്ത വയനാട്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ജില്ലാ എക്സൈസ് വകുപ്പും റേഡിയോ മാറ്റൊലിയും സംയുക്തമായി നടപ്പാക്കുന്ന വിമുക്തി ബോധവത്കരണ യജ്ഞം ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2018 ഫെബ്രുവരി 21 വരെ നീളുന്ന 100 ദിവസത്തെ ലഹരിവിരുദ്ധയജ്ഞത്തില്‍ മലയാളത്തിലും ആദിവാസി ഭാഷയിലും റേഡിയോ പരിപാടികള്‍ പ്രക്ഷേപണം ചെയ്യും. എക്സൈസ് കമ്മീഷണറും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും നടത്തുന്ന ഫോണ്‍ ഇന്‍ പരിപാടികളോടൊപ്പം പൊതുസ്ഥലങ്ങള്‍, സ്കൂളുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ക്കെതിരായ ബോധവത്കരണവും നടത്തും. കോളനികള്‍ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണവും സംഘടിപ്പിക്കും. ഫാ. ജിന്‍റോ എം. അധ്യക്ഷത വഹിച്ചു. റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ പുത്തേന്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. മനോജ് കാക്കോനാല്‍, പ്രിന്‍സിപ്പല്‍ ഷൈമ ടി. ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിന് ശേഷം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി. മുരളീധരന്‍ നായര്‍ കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസ്സ് നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org