വിളംബര ജാഥകള്‍ക്കു സ്വീകരണം

വിളംബര ജാഥകള്‍ക്കു സ്വീകരണം
Published on

കോട്ടയം: 21-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയ സംഘ മഹോത്സവത്തിനും മുന്നോടിയായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഭക്ഷ്യസുരക്ഷ വിളംബര സന്ദേശ യാത്രയ്ക്ക് കടുത്തുരുത്തി മേഖലയുടെ നേതൃത്വത്തില്‍ സ്വീകരണം സംഘടിപ്പിച്ചു. കടുത്തുരുത്തിയില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിന്‍റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു. കടുത്തുരുത്തി സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് വികാരി ഫാ. എബ്രാഹം പറമ്പേട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ്. അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, വാര്‍ഡ് മെമ്പര്‍ ജിന്‍സി എലിസബത്ത്, ജോയ്സ് കാനാട്ട്, ലൈല ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

ഭക്ഷ്യസുരക്ഷ വിളംബര സന്ദേശ യാത്രയ്ക്ക് മലങ്കര മേഖലയുടെ നേതൃത്വത്തില്‍ പരുത്തുംപാറയില്‍ സ്വീകരണം സംഘടിപ്പിച്ചു. സ്വീകരണ സമ്മേളനത്തിന്‍റെ ഉദ് ഘാടനം ചിങ്ങവനം സെന്‍റ് ജോണ്‍സ് ക്നാനായ മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ. തോമസ് കൈതാരം നിര്‍വ്വഹിച്ചു. ഫാ. ഡൊമനിക് മഠത്തില്‍കളം, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, സുപ്രിയ സന്തോഷ്, ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org