പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവര്‍ണ്ണ ജൂബിലി വിഭവ സമാഹരണ വിതരണം അനേകര്‍ക്ക് ആശ്വാസമേകി

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് നടത്തിയ വിഭവസമാഹരണ വിതരണപദ്ധതി അനേകര്‍ക്ക് ആശ്വാസവും ആഹ്ലാദവുമേകി.
ഇടവകയിലെ 567 കുടുംബങ്ങളും സന്യസ്തഭവനങ്ങളും സ്ഥാപനങ്ങളും പങ്കുചേര്‍ന്നു. 32 കുടുംബക്കൂട്ടായ്മകളില്‍ നിന്നായി അരിയും എണ്ണയും സോപ്പും ഉള്‍പ്പെടെ വിവിധ നിത്യോപയോഗസാധനങ്ങള്‍ ശേഖരിച്ചു. മിഷന്‍ലീഗ്, കുടുംബക്കൂട്ടായ്മാ ലീഡര്‍മാര്‍ എന്നിവര്‍ ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ചാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വിഭവസമാഹരണം നടത്തിയത്.
കാഞ്ഞിരപ്പള്ളി നല്ലസമറായന്‍, ബേത്‌ലഹേം, പെനുവേല്‍ ആശ്രമം, മുണ്ടക്കയം അസ്സീസ്സി, വണ്ടംപതാല്‍ ബേത്‌ലഹേം ആശ്രമം, മേലോരം ബാലികാ ഭവന്‍, ഇഞ്ചിയാനി സ്‌നേഹദീപം, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ വിഭവങ്ങള്‍ വിതരണം ചെയ്തു.
സുവര്‍ണ്ണജൂബിലി വിഭവസമാഹരണപദ്ധതിക്ക് വികാരി മാര്‍ട്ടിന്‍ വെള്ളിയാംകുളം, സഹവികാരി ഫാ.സിബി കുരിശുംമൂട്ടില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍, കൈക്കാരന്മാരായ ജോയി കല്ലുറുമ്പേല്‍, റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇടവകയ്ക്കുള്ളിലും ചുറ്റുപാടുകളിലുമായി കുടുംബങ്ങളോ, വ്യക്തികളോ ഭക്ഷണം ലഭിക്കാതെ വിഷമിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന പാരീഷ് കൗണ്‍സിലിന്റെ തീരുമാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്നും സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് ഇടവകയിലെ കുട്ടികളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി ഈ പദ്ധതി ഇടവകാംഗങ്ങലുടെ താല്പര്യപ്രകാരം തുടരുമെന്നും വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, സഹവികാരി ഫാ. സിബി കുരിശുംമൂട്ടില്‍ എന്നിവര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org