എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിയാനി ഡേ ആഘോഷിച്ചു

എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിയാനി ഡേ ആഘോഷിച്ചു
Published on

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിയാനി ഡേ ആഘോഷവും പൗരോഹിത്യത്തിന്റെ സുവര്‍ണ, രജത ജൂബിലിയിലെത്തിയ വൈദികര്‍ക്ക് ആദരവും നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓണ്‍ലൈനായി നടന്ന വിയാനി ഡേ ആഘോഷ പരിപാടിയില്‍ അതിരൂപതയ്ക്കകത്തും പുറത്തും സേവനം ചെയ്യുന്ന വൈദികരില്‍ 350-ഓളം പേര്‍ പങ്കെടുത്തു.
മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പുതിയ അജപാലന ആഭിമുഖ്യങ്ങള്‍ എന്ന വിഷയത്തില്‍ പാലക്കാട് രൂപത സഹായമെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ മുഖ്യസന്ദേശം നല്‍കി. ഈ വര്‍ഷം പൗരോഹിത്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഏഴും രജതജൂബിലി ആഘോഷിക്കുന്ന 14 ഉം വൈദികര്‍ക്ക് ചടങ്ങില്‍ ആര്‍ച്ച്ബിഷപ് ആശംസകളും ആദരവു മറിയിച്ചു. ജൂബിലേറിയന്മാരുടെ പ്രതിനിധികളായ ഫാ. ജോസഫ് കോഴിക്കാടന്‍, ഫാ. ആന്റണി പുതിയാപറമ്പില്‍, അതിരൂപത സിഞ്ചെല്ലൂസ് റവ. ഡോ. ഹോര്‍മിസ് മൈനാട്ടി, വൈസ് ചാന്‍സലര്‍ ഫാ. ജസ്റ്റിന്‍ കൈപ്രന്‍പാടന്‍, വൈദിക സമിതി സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍സ് ജൂബിലേറിയന്മാരെ പരിചയപ്പെടുത്തി. ഫാ. അഗസ്റ്റിന്‍ മൂഞ്ഞേലി പ്രാര്‍ഥനയും ഫാ. എബി ഇടശേരി ആശംസാഗാനവും നയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org