ദൈവവിളി ദിനാഘോഷത്തിൽ വൈദികരുടെയും സന്യസ്തരുടെയും മാതാപിതാക്കളെ ആദരിച്ചു

Parents of priests and nuns honored on Vocation Day celebration
Published on

ഓച്ചന്തുരുത്ത്: ദൈവവിളി ദിനാഘോഷങ്ങളുടെ ഭാഗമായി വൈദികരുടെയും സന്യസ്തരുടെയും വൈദിക വിദ്യാർഥികളുടെയും മാതാപിതാക്കളെ ഓച്ചന്തുരുത്ത് OLPH വിശ്വാസ പരിശീലന കേന്ദ്രം ആദരിച്ചു. ഓഗസ്റ്റ് 9ന് രാവിലെ 9ന് നടന്ന കൃതജ്ഞതാ ദിവ്യബലിക്ക് സഹവികാരി ഫാ. മിഥുൻ പോൾ ചേരിയിൽ നേതൃത്വം നൽകി.

തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ വൈദികരും സന്യസ്തരും വൈദിക വിദ്യാർഥികളും ദൈവവിളി സ്വീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മാതാപിതാക്കളെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ എച്ച്.എം. മൈക്കിൾ പങ്കേത്ത് ആശംസകൾ നേർന്നു.

വിശ്വാസജീവിതത്തിലും ദൈവവിളിയുടെ പരിപോഷണത്തിലും മാതാപിതാക്കളുടെ പങ്ക് അനുസ്മരിച്ചുകൊണ്ടായിരുന്നു ചടങ്ങ്. അധ്യാപകരായ സിസ്റ്റർ അൽഫോൻസ സൗമ്യ, ഷാലി മാക്സൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

logo
Sathyadeepam Online
www.sathyadeepam.org