വൊക്കേഷൻ കോൺക്ലേവ് നടത്തി

വൊക്കേഷൻ കോൺക്ലേവ് നടത്തി
Published on

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രവർത്തിക്കുന്ന സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച് 31ന് അങ്കമാലി സുബോധന റീജണൽ പാസ്റ്ററൽ സെൻററിൽ വൊക്കേഷൻ കോൺക്ലേവ് നടത്തി. അതിരൂപതയിലെ 16 ഫൊറോനകളിൽ നിന്നുള്ള കൗമാരക്കാരുടെ പ്രതിനിധികളായ 16 പേർ ദൈവവിളിയെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും ദൈവവിളി പ്രോത്സാഹനത്തിന് സ്വീകരിക്കേണ്ട നടപടികളും പങ്കുവെച്ചു.

കൗമാരക്കാരായ കുട്ടികളുടെ മാതാപിതാക്കളെയും അധ്യാപകരെയും പുരോഹിതരെയും അല്മായ സമൂഹത്തെയും പ്രതിനിധീകരിച്ച് ഫാ. തോമസ് പൈനാടത്ത്, ഫാ. ജസ്റ്റിൻ കൈപ്രൻപാടൻ, ഫാ. ജോസ് വടക്കൻ, മരിയ റാൻസം, വിജയ് പി ജോയ്, ഷാജു അച്ചിനിമാടൻ, സനു തെറ്റയിൽ, മാർട്ടിൻ പതപ്പിള്ളി എന്നിവർ സംസാരിച്ചു.

മംഗലപ്പുഴ സെമിനാരിയിലെ പ്രൊഫസർ ഫാ. വിൻസൻറ് കുണ്ടുകുളം ചർച്ചകൾ ഉപസംഹരിപ്പിച്ച് സംസാരിച്ചു. അതിരൂപത മൈനർ സെമിനാരി റെക്ടർ ഫാ. മാർട്ടിൻ കല്ലിങ്കൽ മോഡറേറ്റായി. സുബോധന പാസ്റ്ററൽ സെൻററും സത്യദീപം വാരികയും ചേർന്ന് സംഘടിപ്പിച്ച കോൺക്ലേവിൽ അതിരൂപതയിലെ ഇരുപതോളം സന്യാസിനി സമൂഹങ്ങളുടെ പ്രൊവിൻഷ്യൽമാരും കൗൺസിലർമാരും വൊക്കേഷൻ പ്രമോട്ടർമാരും പങ്കെടുത്തു.

സുബോധന ഡയറക്ടർ ഫാ. ജോസഫ് പാത്താടൻ സ്വാഗതവും സത്യദീപം ചീഫ് എഡിറ്റർ ഫാ. മാർട്ടിൻ എടയന്ത്രത്ത് നന്ദിയും പറഞ്ഞു. ഫാ. ജെൻസ് പാലച്ചുവട്ടിൽ, ഫാ. ബിനോയ് പാണാട്ട്, ഫാ. ആൽവിൻ കീഴ്‌തറ, ഷിജു ആച്ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org