ഡോ. ജോസ് മരിയദാസ് ഒ.ഐ.സിക്ക് വചനസര്‍ഗപ്രതിഭാ പുരസ്‌കാരം

ഡോ. ജോസ് മരിയദാസ് ഒ.ഐ.സിക്ക് വചനസര്‍ഗപ്രതിഭാ പുരസ്‌കാരം

ഈ വര്‍ഷത്തെ കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റിയുടെ വചന സര്‍ഗപ്രതിഭാ പുരസ്‌കാരം റവ.ഡോ. ജോസ് മരിയദാസ് ഒ.ഐ.സി.യ്ക്ക്. 'ചിന്തേര്' എന്ന നോവലിനാണ് അവാര്‍ഡ്. ഡോ. ഷെവലിയാര്‍ പ്രീമുസ് പെരിഞ്ചേരി, പ്രൊഫ. സി. തെരേസ് ആലഞ്ചേരി, ഡോ. ജോണ്‍സണ്‍ പുതുശ്ശേരി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

സുവിശേഷ വിവരണങ്ങളുമായി സമരസപ്പെടുത്തി, ജോനാഥന്‍ എന്ന കഥാപാത്രത്തിലൂടെ ഉദാത്തമായ ജീവിതദര്‍ശനങ്ങളിലേക്ക് വായനക്കാരനെ നയിക്കുന്ന ഹൃദയഹാരിയായ നോവലാണ് 'ചിന്തേര്'. തത്വശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയിട്ടുള്ള തിരുവല്ലയില്‍നിന്നുള്ള ഗ്രന്ഥകര്‍ത്താവ് ഇംഗ്ലീഷിലും മലയാളത്തിലും പത്തിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

മലയാള സാഹിത്യമേഖലക്ക് 2022ലെ ഒരു ക്രിസ്തീയ സംഭാവനയാണ് ചിന്തേര്. എഴുത്തുകാരനും ദാര്‍ശനികനുമായ ഡോ. ജോസ് മരിയദാസിന്റെ പതിമൂന്നാമത്തെ പുസ്തകമാണ്, 'ചിന്തേര്'.

ബിഷപ്പ് ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവിന്റെ പേരിലുള്ള ഈ പുരസ്‌കാരം നവംബര്‍ 20ന് ലോഗോസ് ഗ്രാന്റ്ഫിനാലെ അവാര്‍ഡ് സെറിമണിയില്‍വച്ച് നല്‍കുമെന്ന് ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഡോ. ജോജു കോക്കാട്ട് അറിയിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org