വിശ്വാസ പരിശീലകർ വികാരിയച്ചന് വചനകേക്ക് സമ്മാനിച്ചു

വിശ്വാസ പരിശീലകർ വികാരിയച്ചന് വചനകേക്ക് സമ്മാനിച്ചു
Published on

കാഞ്ഞൂർ : സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശ്വാസപരിശീലകർ ഇടവക വികാരി ജോയ് കണ്ണമ്പുഴയച്ചന്റെ ജന്മദിനത്തിലാണ് നിറയെ വചനങ്ങൾ പ്രിന്റ് ചെയ്ത കൗതുകകരവും മനോഹരവുമായ വചന കേക്ക് നിർമ്മിച്ചത്.

45 ഇഞ്ച് വീതിയും, 45 ഇഞ്ച് ഉയരവും ഉള്ള 3 തട്ടുകളോടുകൂടിയ വചന കേക്ക് കാറ്റിക്കിസം അസംബ്ലിയോടനുബന്ധിച്ച് നടന്ന മീറ്റിങ്ങിൽ വച്ച് അധ്യാപകർ ഒരുമിച്ച് അച്ചന് സമ്മാനിച്ചു.

കുട്ടികളുടെ പ്രതിനിധികളായ ഫിയോണും, ഐറിനും ചേർന്ന് വികാരിയച്ചനെ ജന്മദിന തൊപ്പിയും ധരിപ്പിച്ചു.

വിശ്വാസ പരിശീലന വിഭാഗം അസി. ഡയറക്ടർ റവ. ഫാ. ഡോൺ മുളവരിക്കൽ, പ്രധാനാധ്യാപകൻ സിനു പുത്തൻ പുരയ്‌ക്കൽ, സെക്രട്ടറി റവ. സി. ഷാലി റോസ്, അധ്യാപകനായ ലിൻസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org