വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഇനി മുതല്‍ ഇന്ത്യന്‍ സൈന്‍ ഭാഷയില്‍

വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഇനി മുതല്‍ ഇന്ത്യന്‍ സൈന്‍ ഭാഷയില്‍
സോള്‍ (സൈന്‍ ഓഫ് ലൗ) ഉദ്ഘാടനം കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംബ്ലാനി നിര്‍വ്വഹിക്കുന്നു.

കൊച്ചി: വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഇനി മുതല്‍ ഇന്ത്യന്‍ സൈന്‍ ഭാഷയില്‍ ശ്രവണ വൈകല്യമുള്ളവര്‍ക്കും സഭയുടെ പ്രബോധനങ്ങള്‍, വിശ്വാസപരമായ കാര്യങ്ങളും മാര്‍പാപ്പയുടെ സന്ദേശം എന്നിവ അറിയുന്നതിനും അവകാശമുണ്ട്. അവരെ സഹായിക്കാന്‍ ഇന്ത്യന്‍ സൈന്‍ ഭാഷയില്‍ ആദ്യമായി കെ സി ബി സി മീഡിയ കമ്മീഷന്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് സോള്‍ (സൈന്‍ ഓഫ് ലൗ) തലശ്ശേരി ആദം മിഷന്റ ഡയറ്ക്ടര്‍ ഫാ. പ്രയേഷ്, കാലടി സെന്റ് ക്ലെയര്‍ എച്ച്.എസ്.എസിലെ സിസ്റ്റര്‍ അഭയ എഫ്.സി.സി. എന്നിവരാണ് പരിപാടിയുടെ ചുമതല വഹിക്കുന്നത്. ഈ പരിപാടിയിലൂടെ ഇന്ത്യയിലെ ശ്രവണ വൈകല്യമുള്ള നിരവധി പേര്‍ക്ക് സഭയെ കൂടുതല്‍ ആഴത്തില്‍ അറിയുവാനും പഠിക്കുവാനും ഇതിലൂടെ സാധിക്കും. പരിപാടിയുടെ ഉദ്ഘാടനം കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാമിന്റെ സ്വച്ച് ഓണ്‍ കര്‍മ്മം ചലിച്ചിത്ര താരം ടിനി ടോം നിര്‍വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജെ. പാലയ്ക്കാപ്പിള്ളി, ജോണ്‍ പോള്‍, ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. അലക്‌സ് ഓണമ്പിള്ളി, ഫാ. മില്‍ട്ടണ്‍, ഫാ. പ്രയേഷ്, സിസ്റ്റര്‍ അഭയ എഫ്.സി.സി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org