വന്ദേ ഭാരത്  ദേശഭക്തിഗാനമത്സരവും  ഓൺലൈൻ ഓണാഘോഷവും

വന്ദേ ഭാരത്  ദേശഭക്തിഗാനമത്സരവും  ഓൺലൈൻ ഓണാഘോഷവും

ചാവറ കൾച്ചറൽ സെന്റർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു വന്ദേ ഭാരത് ദേശഭക്തിഗാനമത്സരം സംഘടിപ്പിക്കുന്നു . 5 വയസുമുതൽ 15 വയസ്സുവരെയുള്ള  കുട്ടികൾക്ക് 5  മിനിറ്റിൽ കവിയാത്ത ദേശഭക്തിഗാന വീഡീയോ ആഗസ്റ് 18 നു മുൻപായി chavarakochi@gmail.com എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ് .തെരഞ്ഞെടുക്കപ്പെടുന്ന 10 വിജയികൾക്ക് ബ്ലൂടൂത്ത് സ്പീക്കർ / മൊബൈൽ ഹെഡ്സെറ്റ്  സമ്മാനമായി നൽകുന്നതാണ്.
ഓണം ഓൺലൈൻ
ഓണത്തോടനുബന്ധിച്ചു വ്യത്യസ്ത കലാപരിപാടികൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. പ്രധാനമായും ഓണപ്പാട്ട് മത്സരം, മാവേലിയെ വരക്കൽ , പ്രസംഗ മത്സരം, പാചകക്കുറിപ്പ്  തുടങ്ങിയവയാണ്. 5 വയസുമുതൽ  15 വയസുവരെയും  18 വയസുമുതൽ 40 വയസുവരെയും  40 വയസുമുതൽ മുകളിലേക്കുമായി ഏവർക്കും പങ്കെടുക്കാവുന്ന രീതിയിൽ എല്ലാ മത്സരവും ഓൺലൈൻ/ സൂം മീറ്റിംഗ് ആയാണ് നടത്തുന്നത്.  വിദ്യാർത്ഥികൾക്ക് ഓണം  എൻറെ  കാഴ്ചപ്പാടിൽ എന്നും, 40 വയസിനുമുകളിൽ  ഓർമയിലെ ഓണം എന്നുമാണ് പ്രസംഗവിഷയം .

വിശദവിവരങ്ങൾക്കു 9400068680 , 9400068686 എന്നെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org