ഉഴവൂര്‍ മേഖല സ്വാശ്രയ നേതൃസംഗമം സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ഉഴവൂര്‍ മേഖല സ്വാശ്രയസംഘ നേതൃസംഗമത്തിന്റെ ഉദ്ഘാടനം ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ചര്‍ച്ച് വികാരി റവ. ഫാ. എബ്രാഹാം മുത്തോലത്ത് നിര്‍വ്വഹിക്കുന്നു. (ഇടത്തു നിന്ന്) ഫാ. ലൂക്ക് പൂത്രുക്കയില്‍, റവ. ഡോ. മാത്യു കുരിയത്തറ, റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, ഫാ. സുനില്‍ പെരുമാനൂര്‍, റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഡോ. റോസമ്മ സോണി, ലൗലി ജോര്‍ജ്ജ് പടികര, ആലീസ് ജോസഫ്, ബിജു വലിയമല, റ്റി.സി റോയി, മേരി ഫിലിപ്പ്, ഫാ. സിറിയക് ഓട്ടപ്പള്ളില്‍ എന്നിവര്‍ സമീപം.

കോട്ടയം: സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉഴവൂര്‍ മേഖലയിലെ സ്വാശ്രയസംഘ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നേതൃസംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ചര്‍ച്ച് വികാരിയും കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടറുമായ റവ. ഫാ. എബ്രാഹാം മുത്തോലത്ത് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് പടികര, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുരിയത്തറ, ഫാ. ലൂക്ക് പൂത്രുക്കയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സംഗമത്തോടനുബന്ധിച്ച് സ്വാശ്രയസംഘ മേഖല ഫെഡറേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു. സ്വശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി നൂതന കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org