ഊട്ടു തിരുനാൾ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നടത്തി

ഊട്ടു തിരുനാൾ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നടത്തി

Published on

പുത്തൻപീടിക : സെൻ്റ് ആൻ്റണീസ് ദൈവാലയത്തിലെ അത്ഭുതപ്രവർത്തകയായ പരിശുദ്ധമംഗള മാതാവിൻ്റെ 18-ാം മത് ഊട്ടു തിരുനാളിൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം വികാരി റവ.ഫാ. റാഫേൽ താണിശ്ശേരി ഉദ്ഘാടനം ചെയ്തു.ജനറൽ കൺവീനർ ജേക്കബ്ബ് തച്ചിൽ ,കൈക്കാരൻ ജോയ് വടക്കൻ ,പബ്ലിസിറ്റി കൺവീനർ ആൻ്റോ തൊറയൻ', ഫിനാൻസ് കൺവീനർ ഫ്രാങ്കോ ജേക്കബ്ബ്, സജീകരണം കൺവീനർ ലൂയീസ് താണിക്കൽ ,നേർച്ച കൺവീനർ വിൻസെൻ്റ് ചാലക്കൽ എന്നിവർ പ്രസംഗിച്ചു കൈക്കാരൻമാരായ ടി പി പോൾ ,വർഗ്ഗീസ് കുറ്റിക്കാട്ട് കമ്മറ്റി അംഗങ്ങളായ ജോബി സി.എൽ, ഫ്രാൻസിസ് കെ.വി, വിൻസെൻ്റ് കെ.വി, ആനി ജോയ്, മൈക്കിൾ പി.വി, ഷാലി ഫ്രാൻസിസ്, അൽഫോൻസ അബ്രാഹം, ഡേവീസ് പി.പി എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ 30 ഞായറാഴ്ച്ചയാണ് ഊട്ട് തിരുനാൾ.

logo
Sathyadeepam Online
www.sathyadeepam.org