ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എനര്‍ജ്ജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഊര്‍ജ്ജ കിരണ്‍ 2022 പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഊര്‍ജ്ജ സംരക്ഷണ അവബോധ റാലിയില്‍ നിന്ന്
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എനര്‍ജ്ജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഊര്‍ജ്ജ കിരണ്‍ 2022 പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഊര്‍ജ്ജ സംരക്ഷണ അവബോധ റാലിയില്‍ നിന്ന്
Published on

കോട്ടയം: ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എനര്‍ജ്ജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഊര്‍ജ്ജ കിരണ്‍ 2022 പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ഇരുപ്പേല്‍ച്ചിറ ഭാഗത്ത് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെയും ഊര്‍ജ്ജ സംരക്ഷണ റാലിയുടെയും ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പര്‍ ജോസ് അമ്പലക്കുളം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജീവിതശൈലിയും ഊര്‍ജ്ജകാര്യക്ഷമതയും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയ്ക്ക് കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബബിത റ്റി ജെസ്സില്‍ നേതൃത്വം നല്‍കി. ഗാര്‍ഹിക വൈദ്യുതി ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗ നിയന്ത്രണത്തോടൊപ്പം പാരമ്പര്യേതര ഊര്‍ജ്ജ സംരക്ഷണ മാര്‍ഗ്ഗങ്ങളുടെ അവലംമ്പനത്തിനും പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ പ്രദേശത്തെ നിരവധിയാളുകള്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞയും ലഘുലേഖകളുടെ വിതരണവും ഒപ്പു ശേഖരണ ക്യാമ്പയിനും നടത്തപ്പെട്ടു. ഗ്രാമതല സന്നദ്ധ പ്രവര്‍ത്തക ബെസ്സി ജോസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org