വി. ചാവറയച്ചനും കേരള നവോത്ഥാനവും: ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

വി. ചാവറയച്ചനും കേരള നവോത്ഥാനവും: ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏല്യാസച്ചന്റെ സാമൂഹ്യ, നവോത്ഥാന സംഭാവനകള്‍ അനുസ്മരിച്ചു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സംഘടിപ്പിച്ച അന്തര്‍ദേശീയ ഉപന്യാസ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഡോ. സിജി സിജോ (എറണാകുളംഅങ്കമാലി) ഒന്നാം സ്ഥാനം നേടി. റെജി തോമസ് (ഇടുക്കി), സ്റ്റാര്‍ലിന്‍ ഷിന്റോ (തൃശൂര്‍) എന്നിവര്‍ക്കാണു യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍.

കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച 'ചാവറയച്ചന്‍ നവോത്ഥാന നായകന്‍ വരാചരണ'ത്തോടനുബന്ധിച്ചു, വിശുദ്ധ ചാവറയച്ചനും കേരള നവോത്ഥാനവും എന്ന വിഷയത്തിലായിരുന്നു മത്സരം.

വിജയികള്‍ക്ക് കത്തോലിക്ക കോണ്‍ഗ്രസ് സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലവും സെക്രട്ടറി രാജീവ് കൊച്ചുപറമ്പിലും അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org