
കാവുംകണ്ടം : കുടുംബങ്ങളുടെ കൂട്ടായ്മ വളര്‍ത്തുകയും സംരക്ഷിക്കുകയും വേണം. കുടുംബാംഗങ്ങളുടെ ഇടയിലും അയല്‍പക്ക കുടുംബങ്ങളുടെ ഇടയിലും പരസ്പര സഹകരണവും കൂട്ടായ്മയും ഉണ്ടായിരിക്കണമെന്ന് പാലാ രൂപത വികാരി ജനറാളും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറുമായ മോണ്‍. റവ. ഡോ. ജോസഫ് കണിയോടിക്കല്‍. കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയുടെ കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനവും ഇടവക ദിനാഘോഷവും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും മക്കളും ഒരുമിച്ച് കൈ ചേര്‍ത്ത് നടക്കേണ്ടവരാണെന്നും പരസ്പര സ്‌നേഹവും വിശ്വാസവുമുള്ള ഒരു നല്ല സംസ്‌കാരമാണ് പടുത്തുയര്‍ത്തേണ്ടതെന്നും വികാരി ജനറല്‍ മോണ്‍ ജോസഫ് കണിയോടിക്കല്‍ ഉദ്‌ബോധിപ്പിച്ചു. കാവും കണ്ടം പള്ളി വികാരി ഫാ. സ്‌കറിയ വേകത്താനം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കുടുംബ കൂട്ടായ്മ പ്രസിഡന്റ് ഡേവീസ് കെ മാത്യു കല്ലറയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തി. കൂട്ടായ്മ സെക്രട്ടറി ബിന്‍സി ജോസ് ഞള്ളായില്‍ കൂട്ടായ്മയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ഗ്രേസി ജോര്‍ജ് പുത്തന്‍കുടിലില്‍, പാലാ രൂപത കുടുംബ കൂട്ടായ്മ സെക്രട്ടറി ശ്രീ ജോണി വേലംകുന്നേല്‍, ഫാ. ജോസഫ് ഫെലിക്‌സ് ചിറപ്പുറത്തേല്‍, സന്തോഷ് മരിയസദനം, മദര്‍ സൂപ്പരിയര്‍ സിസ്റ്റര്‍ ക്രിസ്റ്റീന്‍ പാറേന്മാക്കല്‍, സിസ്റ്റര്‍ മേരി ബിയോണാ ജോസ് ഞള്ളായില്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിജയകുമാര്‍ മാഷ് രചിച്ച കാവുംകണ്ടം ഇടവക ആന്തം മോണ്‍. ജോസഫ് കണിയോടിക്കല്‍ പ്രകാശനം ചെയ്തു. കാവുംകണ്ടം മരിയ ഗോരെത്തി കര്‍മ്മ പദ്ധതികളുടെ പ്രകാശനം വികാരി ഫാ. സ്‌കറിയ വേകത്താനം നിര്‍വഹിച്ചു. കുടുംബ കൂട്ടായ്മയുടെ പേപ്പല്‍ ഫ്‌ലാഗ് ശ്രീ. ജോണി വേലംകുന്നേല്‍ ഇടവക കൂട്ടായ്മ സെക്രട്ടറി ബിന്‍സി ജോസ് ഞള്ളായിലിന് കൈമാറി ഉദ്ഘാടനം ചെയ്തു. ഇടവകയിലെ 14 വാര്‍ഡുകളുടെ കലാ മത്സരം പാരിഷ് ഹാളില്‍ വച്ച് നടത്തി. ജെറിക്കോ വാര്‍ഡ്, ബഥാനിയ വാര്‍ഡ്, പാലസ്തീനാ വാര്‍ഡ് എന്നീ വാര്‍ഡുകള്‍ യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 2022 പ്രവര്‍ത്തന വര്‍ഷത്തെ ഏറ്റവും മികച്ച 5 കുടുംബ കൂട്ടായ്മകള്‍ക്ക് അവാര്‍ഡ് നല്‍കി. ഗലീലി വാര്‍ഡ്, കഫര്‍ണാം വാര്‍ഡ്, താബോര്‍ വാര്‍ഡ് എന്നീ വാര്‍ഡുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ബദാനിയ, കാല്‍വരി വാര്‍ഡുകള്‍ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി. ഇടവകയിലെ മികച്ച കുടുംബത്തിനുള്ള ഹോളി ഫാമിലി അവാര്‍ഡ് കുഞ്ഞുകുട്ടി മഠത്തിപ്പറമ്പില്‍ & ഫാമിലി, കുഞ്ഞേട്ടന്‍ ചിറപ്പുറത്തേല്‍ & ഫാമിലി, ജോഷി കുമ്മേനിയില്‍ & ഫാമിലി എന്നീ കുടുംബങ്ങള്‍ കരസ്ഥമാക്കി. 4 ല്‍ കൂടുതല്‍ മക്കളുള്ള കുടുംബത്തിന് ജീവസമൃദ്ധി അവാര്‍ഡ്, മികച്ച അല്‍മായ പ്രവര്‍ത്തകനുള്ള സെന്റ് പോള്‍ അവാര്‍ഡ്, യുവജന പ്രവര്‍ത്തകനുള്ള ജോണ്‍ പോള്‍ അവാര്‍ഡ്, സണ്‍ഡേ സ്‌കൂളില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ഗുരുശ്രേഷ്ഠ അവാര്‍ഡ്, ഇടവകയിലെ ഏറ്റവും നല്ല അല്‍ത്താല ബാലനുള്ള അവാര്‍ഡ്, മികച്ച വ്യവസായകന്‍, കര്‍ഷകന്‍, കലാകാരന്‍ എന്നിവര്‍ക്കുള്ള അവാര്‍ഡ് സമ്മേളനത്തില്‍ വിതരണം ചെയ്തു. മികച്ച ഫാം കര്‍ഷകനുള്ള ഫാം സ്റ്റാര്‍ അവാര്‍ഡ്, മികച്ച അടുക്കള തോട്ടത്തിനുള്ള ഹരിത മിത്ര അവാര്‍ഡ് എന്നിവ സമ്മേളനത്തില്‍ സമ്മാനിച്ചു. കുഞ്ഞു മിഷനറി ക്വിസ് മത്സരത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സിംന സിജു കോഴിക്കോട്ട്, ഫെഡറല്‍ ബാങ്കില്‍ നിയമനം ലഭിച്ച അറിയിച്ച ടോംസ് കോഴിക്കോട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷ് മരിയ സദനത്തെ ചടങ്ങില്‍ ആദരിക്കുകയും കാവുംകണ്ടം ഇടവകയുടെ ഉപഹാരം നല്‍കുകയും ചെയ്തു. മാര്‍ സ്ലീവ മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടറായി നിയമിക്കപ്പെട്ട മോണ്‍ റവ ഡോ ജോസഫ് കണിയോടിക്കലിന് ഇടവകയുടെ ഉപഹാരം വികാരി ഫാ. സ്‌കറിയ വേകത്താനം നല്‍കി. സമ്മേളനാന്തരം സ്‌നേഹവിരുന്ന്, കലാപരിപാടികള്‍ എന്നിവ നടത്തി. വികാരി ഫാ. സ്‌കറിയ വേകത്താനം, മദര്‍ സിസ്റ്റര്‍ ക്രിസ്റ്റിന്‍ പാറേന്മാക്കല്‍, ബിജു കോഴിക്കോട്ട്, ടോം കോഴിക്കോട്ട്, ജോര്‍ജ്കുട്ടി വല്യാത്ത്, ജസ്റ്റിന്‍ മനപ്പുറത്ത്, രഞ്ജി തോട്ടാക്കുന്നേല്‍, ബേബി തോട്ടാക്കുന്നേല്‍, ബിജു കണ്ണഞ്ചിറ, തോമസ് കുമ്പളാങ്കല്‍, സണ്ണി വാഴയില്‍, ആര്യ പീടികയ്ക്കല്‍, ജോയല്‍ ആമിക്കാട്ട്, അന്നു വാഴയില്‍, ജോഫിന്‍ തെക്കന്‍ചേരില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.