തിരുവനന്തപുരം: മരണം പുതിയ ജീവന്റെ ആരംഭമാണെ പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റര്‍ വിശ്വാസിസമൂഹത്തിന് നല്‍കുന്നതെന്ന് മാര്‍ത്തോമ്മാ സഭ തിരുവനന്തപുരം - കൊല്ലം ഭദ്രാസനാധിപന്‍ ഡോ. ഐസക് മാര്‍ ഫിലെക്‌സീനോസ് എപ്പിസ്‌കോപ്പ പറഞ്ഞു. യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ (യു സി എം) നേതൃത്വത്തില്‍ വിവിധ സഭകളുടെ സഹകരണത്തോടെ മെഡിക്കല്‍ കോളേജ് ട്രിനിറ്റി മാര്‍ത്തോമ്മ ദേവാലയത്തില്‍ നടത്തിയ ഐക്യ ഈസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനും മരണവും തമ്മിലുള്ള മല്‍പ്പിടിത്തം വര്‍ത്തമാന കാലഘട്ടത്തില്‍ ഏറെ വര്‍ധിച്ചിരിക്കുകയാണെന്നും വഴിയും സത്യവും ജീവനുമായ ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ മനസ്സുകളുടെ രൂപാന്തരത്തിന് കാരണമായിത്തീരണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളേജ് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയ വികാരി റവ. ഡോ. ജോ ജി. മാത്യു അധ്യക്ഷത വഹിച്ചു. ഫാ. ഡൈസന്‍ യേശുദാസന്‍, റവ. ഡബ്ല്യു. ലിവിങ്സ്റ്റന്‍, റവ. ഡോ. ടി വെല്‍വറ്റ് ജോ, റവ. എസ് ഗ്ലാഡ്സ്റ്റന്‍, റവ. ജെ എച്ച് പ്രമോദ്, യു സി എം പ്രസിഡന്റ് അഡ്വ. പി പി വര്‍ഗീസ് പ്രോഗ്രാം ചെയര്‍മാന്‍ ഷെവലിയാര്‍ ഡോ. കോശി എം. ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഓസ്‌കാര്‍ എ. ലോപ്പസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ സഭാ വൈദികര്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് ക്വയര്‍ ഈസ്റ്റര്‍ ഗാനങ്ങള്‍ ആലപിച്ചു.