കുട നിര്‍മ്മാണ പരിശീലനം നാലാം ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കുട നിര്‍മ്മാണത്തില്‍ പങ്കെടുത്തവര്‍ കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂരിനോടൊപ്പം.
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കുട നിര്‍മ്മാണത്തില്‍ പങ്കെടുത്തവര്‍ കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂരിനോടൊപ്പം.

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടനിര്‍മ്മാണ പരിശീലനത്തിന്റെ നാലാം ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി. സ്വശ്രയസംഘങ്ങളിലൂടെ ബദല്‍ ജീവിതശൈലി പ്രോത്സാഹനത്തിനും സ്വയം തൊഴില്‍ പരിശീലനത്തിനും അവസരമൊരുക്കി ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. മഴക്കാലത്തോടനുബന്ധിച്ച് സ്വഭവനങ്ങളിലേയ്ക്കുള്ള കുടകള്‍ മിതമായ നിരക്കില്‍ നിര്‍മ്മിച്ചെടുക്കുവാന്‍ അവസരമൊരുക്കുന്നതോടൊപ്പം കുടനിര്‍മ്മാണത്തിലൂടെ വരുമാനം കണ്ടെത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. മാസ്റ്റര്‍ ട്രെയിനര്‍ ആന്‍സമ്മ ബിജു പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org