യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഐക്യ ഈസ്റ്റര്‍ ആഘോഷം നടത്തി

യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഐക്യ ഈസ്റ്റര്‍ ആഘോഷം നടത്തി
Published on

തിരുവനന്തപുരം : ജില്ലയിലെ വിവിധ സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഐക്യ ഈസ്റ്റര്‍ ആഘോഷം പാറ്റൂര്‍ സെന്റ് ഇഗ്നേഷ്യസ് ക്‌നാനായ ദേവാലയത്തില്‍ നടത്തി.

ഉത്ഥിതനായ ക്രിസ്തുവിനെ അനുദിന ജീവിതത്തില്‍ അനുഭവിച്ചറിയാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ഡോ. പ്രിന്‍സ്റ്റന്‍ ബെന്‍ പറഞ്ഞു.

പാറ്റൂര്‍ സെന്റ് ഇഗ്നേഷ്യസ് ക്‌നാനായ ദേവാലയ വികാരി ഫാ. ചിക്കു ബേബി കരിമറ്റത്തില്‍ അധ്യക്ഷത വഹിച്ചു. യുസിഎം പ്രസിഡന്റ് ബെയ്‌സി തോമസ് സഖറിയ, പ്രോഗ്രാം ചെയര്‍മാന്‍ ഷെവലിയര്‍ ഡോ. കോശി എം. ജോര്‍ജ്, റവ. എന്‍. അജി, റവ. ഡബ്ല്യു. ലിവിങ്സ്റ്റന്‍, റവ. ഡോ. വെല്‍വറ്റ് ജോണ്‍, റവ. റിജു തപസ്, റവ. ജെ.എച്ച്. പ്രമോദ്, സെക്രട്ടറി ബിജു ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദേവാലയ ക്വയര്‍ ഈസ്റ്റര്‍ ഗാനങ്ങള്‍ ആലപിച്ചു.

logo
Sathyadeepam Online
www.sathyadeepam.org