യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഐക്യ സെന്റ് തോമസ് ദിനാചരണം

യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഐക്യ സെന്റ് തോമസ് ദിനാചരണം
Published on

തിരുവനന്തപുരം : യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ (യു സി എം) നേതൃത്വത്തില്‍ വിവിധ സഭകളുടെ സഹകരണത്തോടെ ഐക്യ സെന്റ് തോമസ് ദിനാചരണം പാറോട്ടുകോണം നിത്യസഹായ മാതാ ലാറ്റിന്‍ കാത്തലിക് ദേവാലയത്തില്‍ സംഘടിപ്പിച്ചു.

ഒന്നാം നൂറ്റാണ്ടില്‍ ക്രിസ്തു ശിഷ്യനായ സെന്റ് തോമസിലൂടെ പകര്‍ന്നു നല്‍കപ്പെട്ട സുവിശേഷ വെളിച്ചവും വിശ്വാസ തീഷ്ണതയും ദൈവിക സ്‌നേഹവും ഇന്നത്തെ തലമുറയിലും ക്രൈസ്തവ ഐക്യവും സാഹോദര്യവും വളര്‍ത്തിയെടുക്കാന്‍ പര്യാപ്തമാകണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മലങ്കര കത്തോലിക്ക സഭ സുവിശേഷ സംഘം ഡയറക്ടര്‍ ഫാ. ബനഡിക്ട് മൂഴിക്കര ഒ.ഐ.സി അഭിപ്രായപ്പെട്ടു. ക്രിസ്തു വഴിയും സത്യവും ജീവനുമാണെന്ന് വെളിപ്പെടുത്തുവാന്‍ വിശുദ്ധ തോമാശ്ലീഹായുടെ ക്രിസ്തുവിനോടുള്ള ചോദ്യം ഉപകരിച്ചുവെന്ന് നാം ഓര്‍ത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാറോട്ടുകോണം നിത്യസഹായ മാതാ കത്തോലിക്കാ ദേവാലയ വികാരി ഫാ. ഷാജു വില്യം അധ്യക്ഷത വഹിച്ചു. റവ. ഡബ്ലിയു ലിവിങ്സ്റ്റന്‍, റവ. പ്രകാശ് ടെന്നിസന്‍, യു സി എം പ്രസിഡന്റ് അഡ്വ. പി പി വര്‍ഗീസ്, ഷെവലിയാര്‍ ഡോ. കോശി എം ജോര്‍ജ്, ഡോ. കെ ടി ചെറിയാന്‍ പണിക്കര്‍, മോളി സ്റ്റാന്‍ലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org