യുസിഎം ഐക്യ സെന്റ് തോമസ് ദിനാചരണം നടത്തി

തിരുവനന്തപുരം : വിശുദ്ധ തോമാ ശ്ലീഹായെക്കുറിച്ചുള്ള വേദപുസ്തക പരാമര്‍ശനങ്ങളും ശ്ലീഹായുടെ ഭാരതത്തിലെ രക്തസാക്ഷിത്വവും ക്രിസ്തു വിശ്വാസികള്‍ക്ക് എക്കാലവും പ്രചോദനമാണെന്ന്‌ പ്രശസ്ത സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ അഭിപ്രായപ്പെട്ടു. യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വിവിധ സഭകളുടെ സഹകരണത്തോടെ പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രലില്‍ നടത്തിയ ഐക്യ സെന്റ് തോമസ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുസിഎം പ്രസിഡന്റ് ഡോ. കെ.ടി. ചെറിയാന്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു. പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ് തോമസ്, സെക്രട്ടറി ഐസക് തയ്യില്‍, യുസിഎം മുന്‍ പ്രസിഡന്റ് ഷെവലിയാര്‍ ഡോ. കോശി എം. ജോര്‍ജ്, റവ. എസ്. ഗ്ലാഡ്സ്റ്റന്‍, ടിറ്റി കെ. തോമസ്, ബ്രദര്‍ ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org