യുസിഎം ഐക്യ ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു

യുസിഎം ഐക്യ ഈസ്റ്റര്‍ ആഘോഷം തിരുവനന്തപുരത്ത് നന്തന്‍കോട് സേക്രഡ് ഹാര്‍ട്ട് കത്തോലിക്കാ ദേവാലയത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യുന്നു. വിവിധ സഭാ വൈദികരും യുസിഎം ഭാരവാഹികളും സമീപം.

തിരുവനന്തപുരം: ജില്ലയിലെ വിവിധ ക്രൈസ്തവ സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നന്തന്‍കോട് സേക്രഡ് ഹാര്‍ട്ട് കത്തോലിക്കാ ദേവാലയത്തില്‍ സംഘടിപ്പിച്ച ഈസ്റ്റര്‍ സമ്മേളനം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. മനുഷ്യകുലത്തിന്റെ പ്രത്യാശയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനമാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

നന്തന്‍കോട് സേക്രഡ് ഹാര്‍ട്ട് കത്തോലിക്കാ ദേവാലയ വികാരി ഫാ. വൈ. ഡൈസ അധ്യക്ഷത വഹിച്ചു യുസിഎം ആത്മീയ ഉപദേഷ്ടാക്കള്‍ ആയ ഫാ. മാത്യു നൈനാന്‍, റവ. എന്‍. അജി, യുസിഎം പ്രസിഡന്റ് ഡോ. കെ.ടി. ചെറിയാന്‍ പണിക്കര്‍, പ്രോഗ്രാം ചെയര്‍മാന്‍ ഷെവ. ഡോ. കോശി എം. ജോര്‍ജ്, കവീനര്‍ ജോസഫ് ഫെര്‍ണാണ്ടസ്, പാരിഷ് കൗസില്‍ സെക്രട്ടറി സി.പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. നവാഭിഷിക്തനായ ആര്‍ച്ച്ബിഷപ്പിനെ സമ്മേളനത്തില്‍ ആദരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org