സീറോ മലങ്കര സഭയ്ക്കു രണ്ടു പുതിയ മെത്രാന്മാര്‍, ഗുഡ്ഗാവ് രൂപതയ്ക്കു പുതിയ അദ്ധ്യക്ഷന്‍

സീറോ മലങ്കര സഭയ്ക്കു രണ്ടു പുതിയ മെത്രാന്മാര്‍, ഗുഡ്ഗാവ് രൂപതയ്ക്കു പുതിയ അദ്ധ്യക്ഷന്‍
Published on

തിരുവനന്തപുരം: സീറോ മലങ്കര സഭയുടെ കൂരിയാ മെത്രാനായും തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായമെത്രാനായും രണ്ടു പേരെ നിയമിച്ചു. സുവിശേഷസംഘം ഡയറക്ടറായ റവ. ഡോ. ആന്റണി കാക്കനാട്ട് ആയിരിക്കും സഭാ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററില്‍ കൂരിയാ മെത്രാനാകുക. മാര്‍ ഇവാനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഫാ. മാത്യു മനക്കരക്കാവില്‍ തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായമെത്രാനായും ചുമതലയേല്‍ക്കും.

ഡല്‍ഹി ഗുഡ്ഗാവ് രൂപതാ മെത്രാനായി ബിഷപ് തോമസ് മാര്‍ അന്തോണിയോസിനെ നിയമിച്ചിട്ടുണ്ട്. പുണെ രൂപതയുടെ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇതുവരെ അദ്ദേഹം. മിശിഹാനുകരണ സന്യാസസമൂഹത്തിലെ അംഗമായ അദ്ദേഹം 2010 ലാണ് മെത്രാനായത്. മുമ്പ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപല്‍ കൂരിയ ചാന്‍സലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org