ചേര്‍ത്തല: ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന് (76) സഭയുടെയും സമൂഹത്തിന്റെയും വിവിധ മേഖലകളില്‍ നിന്നുള്ള അനേകരുടെ അന്ത്യാഞ്ജലി. കബറടക്കം മാതൃ ഇടകയായ കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെ നടത്തി.
കബറടക്ക ശുശ്രൂഷകളില്‍ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മ്മികനായിരുന്നു. പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് വചന സന്ദേശം നല്‍കി. സമാപന ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിച്ചു.
ജപ്പാനില്‍ നിന്ന് കൊച്ചിയില്‍ കൊണ്ടുവന്ന മാര്‍ ചേന്നോത്തിന്റെ ഭൗതിക ശരീരം ലിസി ആശുപത്രി ചാപ്പലിലും തുടര്‍ന്ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലും കോവിഡ് മാനദണ്ഡ ങ്ങള്‍ പാലിച്ചു പൊതുദര്‍ശനത്തിനു വച്ചു. കത്തീഡ്രല്‍ ബസിലിക്ക യില്‍ മാര്‍ ആന്റണി കരിയില്‍, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ക്കൊപ്പം നൂറുകണക്കിനു വൈദികരും സന്യസ്തരും അല്മായരും അന്ത്യോമപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.