കോട്ടയം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും സന്ദേശം പകര്‍ന്നുകൊണ്ട് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫലവൃക്ഷതൈ നടീല്‍ ചലഞ്ച് സംഘടിപ്പിച്ചു. ചലഞ്ചിന്റെ കേന്ദ്രതല ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഫലവൃക്ഷതൈ നട്ടുകൊണ്ട് തോമസ് ചാഴികാടന് എം.പി നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് പുല്ലാട്ട്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പങ്കെടുത്തു.