തൃശ്ശൂർ റോട്ടറി ക്ലബ്ബിന്റെ  സാഹിത്യ പുരസ്കാരം ഡോ. ഡെയ്സൻ പാണേങ്ങാടന് സമ്മാനിച്ചു

തൃശ്ശൂർ റോട്ടറി ക്ലബ്ബിന്റെ  സാഹിത്യ പുരസ്കാരം ഡോ. ഡെയ്സൻ പാണേങ്ങാടന് സമ്മാനിച്ചു

തൃശ്ശൂർ റോട്ടറി ക്ലബ്ബ് വർഷാ വർഷങ്ങളിൽ നൽകി വരാറുള്ള സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ തൃശ്ശൂർ സെൻ്റ് തോമസ് കോളേജ് അധ്യാപകൻ- ഡോ. ഡെയ്സൻ പാണേങ്ങാടൻ അർഹനായി. സാഹിത്യ രംഗത്തെയും കരിയർ രംഗത്തേയും സാമൂഹ്യ- സാംസ്കാരിക മേഖലയിലേയും മാധ്യമ ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.

തൃശ്ശൂർ റോട്ടറി ക്ലബ്ബ് ആസ്ഥാനത്തു വെച്ച് നടന്ന ചടങ്ങിൽ വെച്ച്, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് - ശ്രീ. ലിജോ കൊള്ളന്നൂർ പുരസ്കാരം നൽകി. അക്കാദമിക രംഗത്ത് മികവു തെളിയിച്ച കേരള കാർഷിക സർവ്വകാശാലയിലെ ഡോ.ആൻമരിയയ്ക്ക് ക്യാഷ് അവാർഡും ഇതോടൊപ്പം സമ്മാനിച്ചു. റോട്ടറി ക്ലബ്ബ് ഭാരവാഹികളും അവാർഡ് കമ്മിറ്റിയംഗങ്ങളുമായ 

ഡോ. ഡേവിഡ് സാജ്,  ഡോ. രാജൻ എം.പി.,ഡോ. കെ.പി. മാണി, ശ്രീ രാജശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org