ആദരവ് 2K24: ഇടവകയിലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു

ആദരവ് 2K24: ഇടവകയിലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു

അശോകപുരം: ഇടവകയിലെ ആതുരശുശ്രൂഷ മേഖലയില്‍ ശുശ്രൂഷ ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് എന്നിവരെ ആദരിച്ചു. രോഗീദിനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അശോകപുരം ഇടവകയില്‍ ആതുരശുശ്രൂഷ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വികാരി ഫാ. ജോസ് ചോലിക്കര യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പാരിഷ് ഫാമിലി യൂണിയന്റെ നേതൃത്വത്തിലാണ് ഈ കൂടിവരവ് സംഘടിപ്പിച്ചത്. വൈസ് ചെയര്‍മാന്‍ ബേസില്‍ ആനത്താഴത്ത് സ്വാഗതം ചെയ്തു. ഇടവകയുടെ പരിസരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാര്‍മ്മല്‍ ഹോസ്പിറ്റലിന്റെയും ശാന്തിഭവന്‍ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെയും പ്രതിനിധികള്‍ സംസാരിച്ചു. ഇടവകക്കാരുടെ ആരോഗ്യ പരിപാലനത്തിന് ഇടവകക്കാരായ തങ്ങളുടെ കഴിവും സമയവും ചിലവഴിക്കാമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇടവകയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട വിധങ്ങളെക്കുറിച്ചു ചര്‍ച്ചകള്‍ നടന്നു. ഇത്തരത്തില്‍ ആരോഗ്യശുശ്രൂഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏവരെയും വിളിച്ചുകൂട്ടിയ യോഗം വ്യത്യസ്തമായിരുന്നെന്നു പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഇടവകയിലെ സ്ഥാപനങ്ങളും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും കൈകോര്‍ത്ത് മാര്‍ച്ച് പതിനെട്ടാം തീയതി അശോകപുരം ഇടവകയില്‍ വച്ച് ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ പ്രോഗ്രാം നടത്താനും തീരുമാനിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org