പുതുതലമുറക്ക് വെളിച്ചം പകരാൻ മുതിർന്നവർക്ക് കടമയുണ്ട്: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

പുതുതലമുറക്ക് വെളിച്ചം പകരാൻ മുതിർന്നവർക്ക് കടമയുണ്ട്: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി
Published on

കൊച്ചി : സമൂഹത്തെ നന്മയിൽ വളർത്തുവാനുള്ള കടമയാണ് വിശ്വസപരിശീലകർ നിർവ്വഹിക്കേണ്ടതെന്ന് കോട്ടപ്പുറം രൂപത മുൻ മെത്രാൻ ബിഷപ് ഡോ.ജോസഫ് കാരിക്കശേരി അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത വിശ്വാസ പരിശീലന കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തിയ വിശ്വാസപരിശീലന അധ്യാപക സംഗമം ഡിഡാക്കെ 2026 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറയ്ക്ക് വെളിച്ചം പകർന്നു കൊടുക്കാനുള്ള കടമയിൽ നിന്നും വിശ്വാസ പരിശീലകർക്ക് മാറിനിൽക്കാനാവില്ലെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. വരാപ്പുഴ വിശ്വാസപരിശീലന കമ്മീഷൻ ഡയറക്ടർ ഫാ.വിൻസെൻ്റ് നടുവിലപറമ്പിൽ അധ്യക്ഷനായിരുന്നു.

കളമശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ വിശ്വാസ പരിശീലന രംഗത്ത് 50 വർഷവും 25 വർഷവും പിന്നിട്ട വരെയും വിവിധ തലങ്ങളിൽ വിജയികളായവരെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഫാ. ജിസൻ പോൾ വേങ്ങാശേരി ക്ലാസ് നയിച്ചു.

logo
Sathyadeepam Online
www.sathyadeepam.org