സഹായങ്ങള്‍ അര്‍ഹരായവരിലേയ്ക്ക് എത്തിക്കുന്നതിലൂടെ സമൂഹത്തില്‍ നന്മയുടെ വെളിച്ചം വിതറുവാന്‍ സാധിക്കും – മാര്‍ മാത്യു മൂലക്കാട്ട്

സഹായങ്ങള്‍ അര്‍ഹരായവരിലേയ്ക്ക് എത്തിക്കുന്നതിലൂടെ സമൂഹത്തില്‍ നന്മയുടെ വെളിച്ചം വിതറുവാന്‍ സാധിക്കും – മാര്‍ മാത്യു മൂലക്കാട്ട്

ഭിന്നശേഷിയുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകളും കല്ലറ ഗ്രാമപഞ്ചായത്തിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററും ലഭ്യമാക്കി

സഹായങ്ങള്‍ അര്‍ഹരായവരിലേയ്ക്ക് എത്തിക്കുന്നതിലൂടെ സമൂഹത്തില്‍ നന്മയുടെ വെളിച്ചം വിതറുവാന്‍ സാധിക്കമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് ലഭ്യമാക്കുന്ന കോവിഡ് പ്രതിരോധ കിറ്റുകളുടെയും കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററിന്റെയും വിതരണം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗ്രാമപഞ്ചായത്തുകളുടെ പങ്ക് വലുതാണെന്നും താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ പരസ്പരം സഹായിച്ചുകൊണ്ട് മഹാത്മാ ഗാന്ധി സ്വപ്‌നംകണ്ട ഗ്രാമസ്വരാജ് യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫസര്‍ റോസമ്മ സോണി എന്നവര്‍ പ്രസംഗിച്ചു.  കാത്തലിക് ഹെല്‍ത്ത് അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ചുകൊണ്ടാണ്്  175 ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക്  മാസ്‌ക്ക്, സാനിറ്റൈസര്‍, സോപ്പുകള്‍ എന്നിവ അടങ്ങുന്ന പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തത്. കല്ലറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസ് ഓക്‌സിജന്‍ കോണ്‍സന്‌ട്രേറ്റര്‍ ലഭ്യമാക്കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org