കൊച്ചി: ജീവിതത്തെ വളരെ നിസ്സംഗമായി കാണുന്ന വ്യക്തിത്വമായിരുന്നു ടി എം ചുമ്മാറിന്റേതെന്നും ഈ നിസ്സംഗത അദ്ദേഹത്തിന്റെ എല്ലാ രചനകളിലും കാണുവാന്‍ സാധിക്കും.
തന്റെ ആഹ്ലാദമോ പരിതാപമോ ഒന്നും കടന്നുവരാതെ വളരെ നിസ്സംഗമായ ഗദ്യമാണ് അദ്ദേഹം എഴുതുന്നതെന്ന് പ്രൊഫസര്‍ എം കെ സാനു അഭിപ്രായപ്പെട്ടു.
ചാവറ കള്‍ച്ചറല്‍ സെന്ററും ടി എം ചുമ്മാര്‍ മെമ്മോറിയല്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടി എം ചുമ്മാര്‍ നൂറ്റി ഇരുപത്തഞ്ചാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന്‍ പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു.
ടി എം ചുമ്മാര്‍ ഭാഷാമിത്ര പുരസ്‌കാരം, ബഹുമുഖ പ്രതിഭയായ ജോഷി ജോര്‍ജിന് മുന്‍ എം പി ഡോ. സെബാസ്റ്റ്യന്‍ പോള്‍ സമര്‍പ്പിച്ചു. പ്രൊഫ. എം തോമസ് മാത്യു, സിപ്പി പള്ളിപ്പുറം, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, ജോഷി ജോര്‍ജ്, വി ജെ തോമസ് എന്നിവര്‍ പ്രസംഗിച്ചു.