തയ്യലിൽ വിദഗ്ധ പരിശീലനം ആരംഭിച്ചു

തയ്യലിൽ വിദഗ്ധ പരിശീലനം ആരംഭിച്ചു

ചേർത്തല: എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ , സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വി ഗാർഡിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വനിതകൾക്കുള്ള വിദഗ്ധ തയ്യൽ പരിശീലനത്തിനു തുടക്കമായി. സഹൃദയ ചേർത്തല മേഖലാ ഓഫീസിൽ ആദ്യ ബാച്ച് പരിശീലനത്തിന്റെ ഉദ്ഘാടനം ചേർത്തല നഗരസഭ അധ്യക്ഷ ഷെർലി ഭാർഗവൻ നിർവഹിച്ചു. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സി എസ് ആർ വിഭാഗം സീനിയർ ഓഫീസർ കെ. സനീഷ് അധ്യക്ഷത വഹിച്ചു .സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ പദ്ധതിവിശദീകരണം നടത്തി. നഗരസഭാ കൗൺസിലർ ബി.സനീഷ്, സഹൃദയ ഫൊറോന ഡയറക്ടർ ഫാ. ആൻറണി ഇരവിമംഗലം ,സഹൃദയ അസിസ്റ്റൻറ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിളളി, പ്രോജക്ട് മാനേജർ കെ. ഒ മാത്യൂസ് എന്നിവർ സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് ഷെൽഫി ജോസഫ് . റാണി ചാക്കോ ,കെ ജെ തങ്കച്ചൻ. ബീന മാർട്ടിൻ , ലൈസമ്മ എന്നിവർ നേതൃത്വം നൽകി. മുപ്പതു പേർക്ക് ആധുനിക തയ്യൽ രീതികളിൽ 15 ദിവസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് നൽകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org