
അങ്കമാലി: എറണാകുളം-അങ്കമാലി അതിരുപത സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, ഉഷ ഇൻ്റർനാഷണൽ ലിമിറ്റഡുമായി സഹകരിച്ച് കൊരട്ടി മേഖലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനിതകൾക്കായി സംഘടിപ്പിച്ച 9 ദിവസത്തെ തയ്യൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് സൗജന്യമായി തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.
അങ്കമാലി സുബോധന പാസ്റ്ററൽ സെൻ്ററിൽ സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അങ്കമാലി നഗരസഭാ ചെയർമാൻ ഷിയോ പോൾ ഉദ്ഘാടനം ചെയ്തു. തയ്യൽ മെഷീനുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു. ഉഷ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്മെൻ്റ് മാനേജർ വടിവേലൻ പെരുമാൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കെ ടി ഡി സി ഡയറക്ടർ ബന്നി മൂഞ്ഞേലി, ഉഷ സോഷ്യൽ സർവീസസ് ഡപ്യൂട്ടി ഡിപാർട്ട്മെൻ്റ് മാനേജർ ബിന്ദു ജോസ്, കെ.ഒ. മാത്യൂസ്, ബിനി അനു, ജിനി ബാബു, വൽസ ഡേവിസ്, സെബിൻ ജോസഫ് എന്നിവർ സംസാരിച്ചു. സ്വയം തൊഴിൽ പ്രോത്സാഹനത്തിൻ്റെ ഭാഗമായി ഒരു ഗ്രാമത്തിൽ ഒരു തയ്യൽ പരിശീലന കേന്ദ്രം എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന ഈ പദ്ധതിയിൽ 25-നും 40 നും മധ്യേ പ്രായമുള്ള 15 വനിതകൾക്കാണ് സൗജന്യപരിശീലനവും തയ്യൽ മെഷീനും നൽകിയതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.