തൃശൂര്‍ കലാസദന്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു

തൃശൂര്‍ കലാസദന്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു

തൃശൂര്‍: പ്രമുഖ കലാ-സാംസ്‌കാരികസംഘടനയായ കലാസദന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ സംഘടനയുടെ രക്ഷാധികാരി കൂടിയായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.

''പുണ്യശ്ലോകനായ മാര്‍ കുണ്ടുകുളം ദൈവദാസന്‍ ഫാ. കനീസിയൂസ് എന്നിവരുടെ നേതൃത്വത്തില്‍ കേരള കത്തോലിക്ക രൂപതകളില്‍ ഇദംപ്രഥമമായി ആരംഭിച്ച കലാസദന്‍ അമ്പതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കഴിഞ്ഞ കാലപ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കാന്‍ പലതുണ്ടെങ്കിലും ആധുനിക കാലാനുസരണമായി ആഗോളതലത്തില്‍ വരെ ശ്രദ്ധിക്കപ്പെടാവുന്ന നവീനകര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കണമെന്ന് അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് ഡോ. ഇഗ്നേഷ്യസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജൂബിലി വര്‍ഷത്തില്‍ 50 ഇന കര്‍മ്മപരിപാടികള്‍ നടപ്പാക്കുമെന്ന് പ്രസ്താവിച്ചു. സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ ''ജൂബിലിലോഗോ'' കേരളസംഗീതനാടക അക്കാദമി സെക്രട്ടറി പ്രഭാകരന്‍ പഴശ്ശിക്ക് നല്കിക്കൊണ്ട് പ്രകാശനം ചെയ്തു. കലാരംഗത്ത് ഓരോ വ്യക്തികള്‍ ചെയ്യുന്ന ചെറിയ പ്രവര്‍ത്തനങ്ങളേക്കാള്‍ നൂറുമടങ്ങ് കാര്യങ്ങള്‍ ഇത്തരം സംഘടനകള്‍ക്ക് സമൂഹത്തിന് വേണ്ടി ചെയ്യാന്‍ കഴിയുമെന്നും അതിന് തെളിവാണ്. 50 വര്‍ഷം പ്രവര്‍ത്തിച്ച കലാസദന്റെ വിവിധ മേഖലകളിലെ അഭിമാനകരമായ നേട്ടങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ.പ്രഭാകരന്‍ പഴശ്ശി പ്രസംഗിച്ചു. യേശു തന്റെ ആശയങ്ങള്‍ ഉപമകകളിലൂടെയും സങ്കീര്‍ത്തനങ്ങളിലൂടെയുമാണ് ജനങ്ങള്‍ക്ക് പകര്‍ന്നു നല്കിയതെന്നും കലാ-സാഹിത്യപ്രവര്‍ത്തനങ്ങളിലൂടെ ഇന്ന് നാം ചെയ്യുന്നത് അതുതന്നെയാണെന്നും ക്രൈസ്തവസഭ പ്രത്യേക വിദ്യാഭ്യാസരംഗത്തും ആതുരസേവനരംഗത്തും വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥസേവനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. താന്‍ ജന്മംകൊണ്ട് മറ്റൊരു ജില്ല കാരണമാണെങ്കിലും എന്നെ അദ്ധ്യാപകനായും കലാ-സാംസ്‌കാരികപ്രവര്‍ത്തകനായും വളര്‍ത്തിയെടുത്തത് തൃശൂര്‍ പട്ടണമാണെന്ന് അനുസ്മരിച്ചു. സെക്രട്ടറി ഫാ. ഫിജോ ആലപ്പാടന്‍, വൈ. പ്രസിഡണ്ട് ബേബി മൂക്കന്‍, കണ്‍വീനര്‍ ജെയ്ക്കബ് ചെങ്ങലായ്, ജോ.കണ്‍വീനര്‍ സി.ജെ.ജോണ്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ താഴത്ത് കലാസദന്റെ ഉപഹാരം ഔസേപ്പച്ചന് സമ്മാനിച്ചു. യോഗം സംഗീതസംവിധായകന്‍ കൈതപ്രം വിശ്വനാഥന്റെ നിര്യാണത്തില്‍ അനുശോചിച്ചു. തുടര്‍ന്ന് ഓണ്‍ലൈനില്‍ 'തുമ്പയും തുളസിയും' എന്ന പേരില്‍ നടത്തിയ ഔസേപ്പച്ചന്‍ ഗാനങ്ങളുടെ സംഗീതപരിപാടിയും ഉണ്ടായിരുന്നു. റീന മുരളി, മനോജ്കുമാര്‍, റുഷെയിന്‍ റോയ് എന്നിവര്‍ ഗാനങ്ങളാലപിച്ചു.

പരിപാടികള്‍ക്ക് ലിജിന്‍ ഡേവിസ്, ജോമോന്‍ ചെറുശ്ശേരി, ബാബു കവലക്കാട്ട്, ഫാ. പോള്‍ മാള്യേമ്മാവ്, സെബി ഇരിമ്പന്‍, മേഴ്‌സി ബാബു, ടി.ഒ. വിത്സന്‍, എം.ജെ. തോമസ്, ടോണി ഏനോക്കാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. രാവിലെ പാസ്റ്ററല്‍ സെന്റര്‍ ചാപ്പലില്‍ ഫാ. ഫിജോ ആലപ്പാടന്‍ പ്രത്യേക ജൂബിലി വി. കുര്‍ബ്ബാന അര്‍പ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org