തൃശൂര്‍ അതിരൂപതാ ദിനം പറപ്പൂരില്‍

പറപ്പൂര്‍: അതിരൂപതാ ദിനം പറപ്പൂരില്‍ കൊണ്ടാടി. രാവിലെ പള്ളിമുറ്റത്ത് അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പേപ്പല്‍ പതാകയുയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അതിരൂപതയിലെയും ഫൊറോനയിലെയും പ്രാതിനിധ്യ സ്വഭാവമുള്ളവരുടെ നേതൃത്വത്തില്‍ പ്രദക്ഷിണവും കാഴ്ചസമര്‍പ്പണവും നടന്നു. തുടര്‍ന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ റാഫി മഞ്ഞളി, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിക്കു ശേഷം മാര്‍ ജോസഫ് കുണ്ടുകുളം മെമ്മോറിയല്‍ പാരിഷ് ഹാളില്‍ വെച്ച് പൊതുസമ്മേളനം നടന്നു. മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച യോഗം ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് ആനി ജോണ്‍ ഉല്‍ഘാടനം ചെയ്തു. മൂന്നാം അതിരൂപതാ അസംബ്ലിയുടെ ഭാഗമായുള്ള അജപാലന പദ്ധതിയുടെ 'കുടുംബമായ് കൂട്ടായ്മയായ് വിശ്വാസത്തില്‍ മുന്നോട്ട്' പ്രഖ്യാപനം മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിച്ചു. രൂപതയുടെ സാമൂഹ്യ പ്രതിബദ്ധത മാതൃകയാണെന്ന് സൂചിപ്പിച്ച ജസ്റ്റിസ് ആനി ജോണ്‍, സഭ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. മതേതരത്വ പ്രവര്‍ത്തനങ്ങള്‍ക്കും മതസൗഹാര്‍ദ്ദത്തിനും തൃശൂര്‍ മാതൃകയാണെന്ന് ജസ്റ്റിസ് പറഞ്ഞു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഫാ. ലോറന്‍സ് ഒലക്കേങ്കില്‍, സി. ജിസ് തെരേസ്, ഡോ. ടോണി ജോസഫ് & ഡോ. സുനി ടോണി, എന്‍.സി. ജോസ് മാസ്റ്റര്‍, പി.എം. സേവ്യര്‍ മാസ്റ്റര്‍, ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍ എന്നിവര്‍ക്കുള്ള പുരസ്കാരങ്ങള്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് നല്‍കി. മാര്‍ റാഫി മഞ്ഞളിയും മാര്‍ റാഫേല്‍ തട്ടിലും ചേര്‍ന്ന് പുരസ്കാര ജേതാക്കളെ പൊന്നാടയണിയിച്ചു. മാര്‍ ടോണി നീലങ്കാവിലും മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലും ചേര്‍ന്ന് പുരസ്ക്കാര ജേതാക്കള്‍ക്ക് മെമന്‍റോ നല്കി ആദരിച്ചു.

മോണ്‍. ജോര്‍ജ് കോമ്പാറ, മോണ്‍. തോമസ് കാക്കശ്ശേരി, അതിരൂപതാ ചാന്‍സലര്‍ ഫാ. മാത്യു കുറ്റിക്കോട്ടയില്‍, പറപ്പൂര്‍ ഫൊറോന പള്ളി വികാരി ഫാ. പോളി നീലങ്കാവില്‍, വൈദിക സമിതി സെക്രട്ടറി ഫാ. ജോസ് കോനിക്കര, സി.ആര്‍.ഐ. പ്രസിഡണ്ട് റവ. ഡോ. റോസ് അനിത എഫ്സിസി, ജന. കണ്‍വീനര്‍ റവ. ഡോ. ജോബ് പടയാട്ടില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജോ. സെക്രട്ടറി ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍, മതബോധന കമ്മീഷന്‍ സെക്രട്ടറി എ. എം. ജെയ്സന്‍, കെ.സി വൈ.എം. പ്രസിഡണ്ട് അനൂപ് പുന്നപ്പുഴ, പി.ജെ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഇടവകകളില്‍ നിന്നുള്ള കലാപരിപാടികളും സമ്മേളനാനന്തരം സ്നേഹ വിരുന്നും ഉണ്ടായിരുന്നു. അതിരൂപതയിലെ ഇടവകകളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും സംഘടനകളില്‍ നിന്നും പ്രതിനിധികളായി രണ്ടായിരത്തിയഞ്ഞൂറോളം പേര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org