2023 മാര്‍ച്ച് 11 ന് നടന്ന തൃശ്ശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയാവതരണത്തിലൂടെ കക്കുകളി നാടകം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചിരിക്കുന്നുവെന്നും ക്രൈസ്തവ വിശ്വാസത്തെയും സന്യസ്തരെയും അവഹേളിക്കുകയും സമൂഹമധ്യത്തില്‍ അപമാനിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഈ നാടകം നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.
വിവാദ നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും പ്രസ്തുത നാടകം വിശ്വാസികളുടെ മനസ്സില്‍ ഉളവാക്കിയ മനോവേദനയും അമര്‍ഷവും പ്രകടിപ്പിക്കുവാനും മാര്‍ച്ച് 13 ന് സംഘടിപ്പിച്ചിരിക്കുന്ന കളക്ടറേറ്റ് പ്രതിഷേധ റാലിക്ക് മുന്നോടിയായി ഞായറാഴ്ച ഇടവകകളില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുവാനും യോഗം തീരുമാനമെടുത്തു.
മതസ്ഥാപനങ്ങള്‍ നടത്തുന്ന സാമൂഹ്യക്ഷേമ അന്തേവാസികള്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ ഭവനങ്ങളില്‍ ക്ഷേമപെന്‍ഷന്‍ യോഗം നിര്‍ത്തലാക്കിയത് അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണെന്നും വിവേചനപരമാണെന്നും അവകാശങ്ങള്‍ പുന:സ്ഥാപിക്കണമെന്നും അടിയന്തിര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അതിരൂപതയുടെ 18-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ 6-ാം യോഗം 2023 മാര്‍ച്ച് 11 ന് തൃശ്ശൂര്‍ അതിരൂപത ഫാമിലി അപ്പസ്റ്റോലേറ്റില്‍ രാവിലെ 9.30 ന് ചേര്‍ന്നു. തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പിതാവ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ആന്റണി വടക്കേക്കര 'സഭാനവീകരണത്തില്‍ തൃശ്ശൂര്‍ അതിരൂപത യുവജന നേതൃത്വത്തിന്റെ പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നയിച്ചു. തുടര്‍ന്ന് അതിരൂപത യൂത്ത് മിനിസ്ട്രിയുടെ ഡയറക്ടര്‍ റവ. ഫാ. ലിന്‍സന്‍ തട്ടില്‍ മോഡറേറ്ററായി നടന്ന ചര്‍ച്ചയില്‍ കെ. സി. വൈ. എം, സി. എല്‍. സി, ജീസസ്സ് യൂത്ത് എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് യഥാക്രമം ശ്രീ. ജിയോ മാഞ്ഞൂരാന്‍, ശ്രീ. ഡോംസണ്‍ സൈമണ്‍, മിസ്സ് ജാനറ്റ് ജിമ്മി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. അതിരൂപത കെ. സി. വൈ. എം. ഡയറക്ടര്‍ റവ. ഫാ. ജിയോ ചെരടായി, അതിരൂപത സി. എല്‍. സി. ഡയറക്ടര്‍ റവ. ഫാ. ജോ വാഴപ്പിള്ളി എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മോണ്‍. ജോസ് വല്ലൂരാന്‍, മോണ്‍. ജോസ് കോനിക്കര, ചാന്‍സലര്‍ റവ. ഡോ. ഡൊമിനിക് തലക്കോടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജിന, ജോ. സെക്രട്ടറി എന്‍. പി. ജാക്‌സന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി സംസാരിച്ചു.