തണ്ണീർമുക്കം തീരുരക്ത ദൈവാലയത്തിൽ തീരുരക്ത ജപമാല മാസാചരണവും തിരുരക്ത തിരുനാൾ ആഘോഷവും

തണ്ണീർമുക്കം തീരുരക്ത ദൈവാലയത്തിൽ തീരുരക്ത ജപമാല മാസാചരണവും തിരുരക്ത തിരുനാൾ ആഘോഷവും

Published on

തണ്ണീർമുക്കം: തിരുരക്ത ദൈവാലായത്തിൽ ജൂലൈ ഒന്നു മുതൽ 17 വരെ തിരുരക്ത ജപമാല മാസാചരണവും ,18 ന് തിരുനാൾ കൊടിയേറ്റവും മുതൽ തിരുരക്ത തിരുനാൾ നവനാൾ ആരംഭവും.പ്രധാന തിരുനാൾ ദിനങ്ങൾ 26,27 ശനി, ഞായർ ആയിരിക്കും.

ജൂലൈ മാസത്തിലെ എല്ലാ വെളളിയാഴ്ചകളിലും രാവിലെ 10 നും വൈകിട്ട് 5. നും തിരുരക്ത ജപമാലയും, ദിവ്യബലിയും, പ്രത്യേക തിരുരക്ത തിരുക്കർമ്മങ്ങളും, നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുമെന്നും,

തിരുരക്ത ജപമാല മാസാചരണത്തിന്റെ ഭാഗമായി ഒന്നു മുതൽ 17 വരെ ദിവസങ്ങളിൽ ഇടവകയിലെ കുടുംബങ്ങളെ വിവിധ ഗ്രൂപ്പുകളായി സമർപ്പിച്ചു കൊണ്ട് പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരിക്കും എന്ന് വികാരി ഫാ. സുരഷ് മൽപാൻ അറിയിച്ചു.

തണ്ണീർമുക്കം തിരുരക്ത ദൈവാലയത്തിൽ തിരുരക്തമാസാചരണവും തിരുരക്ത തിരുനാൾ ആഘോഷത്തിനും തുടക്കമായി വികാരി ഫാ. സുരേഷ് മൽപാനും,

മദർ സുപ്പീരിയർ സി.ലിൻസാ ജോർജ് FCC യും, തിരുനാൾ കമ്മറ്റി കൺവീനർ തോമസ് വെളീപ്പറമ്പിലും ചേർന്ന് ദീപം തെളിക്കുന്നു.

logo
Sathyadeepam Online
www.sathyadeepam.org