സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും നേത്രദാന സമ്മതപത്ര സമര്‍പ്പണവും

സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും നേത്രദാന സമ്മതപത്ര സമര്‍പ്പണവും
Published on

വല്ലകം: സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലും സംയുക്ത മായി ഹെല്‍പ്പേജ് ഇന്ത്യ ഏഷ്യാനെറ്റ് എന്നിവരുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പും നേത്രദാന സമ്മതപത്ര സമര്‍പ്പണവും പള്ളി വികാരി ബഹു. ഫാ. ടോണി കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു.

സെന്റ് വിന്‍സന്റ് ഡി പോള്‍ ഏരിയ കൗണ്‍സില്‍ പ്രസിഡണ്ട് ബ്രദര്‍ തങ്കച്ചന്‍ പി ഐ, സോണല്‍ കോഡിനേറ്റര്‍ ബ്രദര്‍ മാത്തച്ചന്‍ കെ പി, കോണ്‍ഫ്രന്‍സ് പ്രസിഡണ്ട് ബ്രദര്‍ തോമസ് ടി പി,

കൈക്കാരന്‍ റോബിന്‍ പൗലോസ്, ടോമി കണ്ടത്തില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. ജോര്‍ജ് പഴഴേമഠം, ഡോ. രൂപ (എല്‍ എഫ് ഹോസ്പിറ്റല്‍) എന്നിവര്‍ പ്രസംഗിച്ചു.

ബ്രദര്‍ എബിന്‍ ബാബു നന്ദി പറഞ്ഞു. ക്യാമ്പില്‍ 400 ഓളം പേര്‍ പങ്കെടുത്തു. സൗജന്യ തിമിര രോഗ ചികിത്സയ്ക്ക് അറുപതോളം പേര്‍ അര്‍ഹരായി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org